മലയാളം, തമിഴ്, തെലുങ്ക് ചലച്ചിത്ര മേഖലയിൽ വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ സ്ഥാനം നേടിയ ചലച്ചിത്ര നടിയാണ് അനന്യ.ആയില്യ നായർ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. എറണാകുളം സ്വദേശിയായ താരം 1995 ൽ പൈ ബദർസ് എന്ന മലയാള ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് സിനിമ മേഖലയിലേക്ക് കടന്നു വരുന്നത്. ദേശീയ അമ്പെയ്ത്ത് ചാമ്പ്യൻ ഷിപ്പിന് യോഗ്യത നേടിയിട്ടുണ്ട് താരം. സീനിയർസ്, ഡോക്ടർ ലൗ,എങ്കേയും എപ്പോതും തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ വേഷങ്ങൾ വളരെയധികം ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. നാടൻ വേഷങ്ങളിലൂടെ സിനിമയിലേക്ക് എത്തി മലയാളികളുടെ മനം കവരാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമേ നൃത്ത പരിപാടികളിലും സജീവസാന്നിധ്യമായി പലപ്പോഴും അനന്യ തിളങ്ങി നൽകാറുണ്ട്.


അന്യ ഭാഷകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ആഞ്ജനേയനുമായുള്ള വിവാഹം വളരെയധികം വിവാദങ്ങൾ ആയിരുന്നു സൃഷ്ടിച്ചത്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന താരം ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. മലയാളത്തിലെ ശ്രദ്ധിക്കപ്പെട്ട നിർമ്മാതാവ് ഗോപാലകൃഷ്ണൻ നായരുടെ മകൾ ആണ് അനന്യ. ബാലതാരമായെത്തി 2008 പുറത്തിറങ്ങിയ പോസിറ്റീവ് എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്. 2009 നാടോടികൾ എന്ന ചിത്രത്തിലൂടെ തമിഴിലും താരം തന്റെ അരങ്ങേറ്റം കുറിച്ചു. നാടോടി എന്ന ചിത്രത്തിലെ കഥാപാത്രത്തിൻറെ പേരായ അനന്യ എന്ന പേര് പിന്നീട് തന്റെ സിനിമ ജീവിതത്തിലേക്കും താരം സ്വീകരിക്കുകയായിരുന്നു. നിരവധി സ്റ്റേജ് ഷോകളിൽ ഹോസ്റ്റായും മത്സരാർത്ഥിയായും താരം എത്തിയിട്ടുണ്ട്.


ദൂരെ എന്ന സിനിമയിലെ അഭിനയത്തിന് 2012ലെ മികച്ച നടിക്കുള്ള കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് നേടുകയുണ്ടായി. 2011 എങ്കേയും എപ്പോഴും എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാർഡ് താരം കരസ്ഥമാക്കി. 2010ലെ മികച്ച സഹനടിക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ്, 2009 നാടോടികളുടെ അഭിനയത്തിന് മികച്ച പുതുമുഖ താരത്തിനുള്ള വിജയ് അവാർഡ് എന്നിവയും സ്വന്തമാക്കി. മൂന്നു വർഷത്തിനു ശേഷമാണ് താരം അഭിനയരംഗത്ത് വീണ്ടും സജീവമായിരിക്കുന്നത്. അന്യഭാഷാ ചിത്രങ്ങളിൽ ഈ കാലയളവിൽ താരം ചിത്രം ചെയ്തിരുന്നു. നല്ല ചിത്രത്തിനായുള്ള കാത്തിരിപ്പാണ് താരത്തെ പൃഥ്വിരാജ് നായകനായെത്തുന്ന ഭ്രമം എന്ന ചിത്രത്തിലേക്ക് നയിച്ചത്. 2013 വരെ നല്ല രീതിയിലായിരുന്നു താരത്തിന്റെ കരിയർ പോയിരുന്നത്. പിന്നീടാണ് അതിലൊരു മാറ്റം വന്നത്. ഒരു വർഷം ഒരു ചിത്രമെങ്കിലും ചെയ്തിരുന്നു എങ്കിലും മലയാളത്തിൽ ആരും കണ്ടിരുന്നില്ല എന്നതാണ് സത്യം.


നല്ല തിരക്കഥകൾ വരാത്തത്തിൽ സങ്കടം തോന്നിയിട്ടുണ്ട് എന്ന് അന്യ മുമ്പ് വ്യക്തമാക്കുകയുണ്ടായി. പലപ്പോഴും എന്തിനാണ് ഇങ്ങനെയൊരു സിനിമ ചെയ്യുന്നത് എന്ന് തോന്നിയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നല്ല സ്മൂത്ത് കരിയർ ആയിരുന്നില്ല തന്റേത് എന്നും താരം ഒരിക്കൽ വ്യക്തമാക്കുകയുണ്ടായി. ഇപ്പോൾ അനന്യയുടെ ഏറ്റവും പുതിയ ഇൻറർവ്യൂ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. പലപ്പോഴും തന്നെ തേടി വന്നിട്ടുള്ള കഥാപാത്രങ്ങൾ എല്ലാം ഒരേ രീതിയിലുള്ള ആയിരുന്നു എന്നാണ് അനന്യ ഇപ്പോൾ വ്യക്തമാക്കുന്നത്. ഒന്നെങ്കിൽ ഒരു പാവപ്പെട്ട വീട്ടിലെ കുട്ടി അല്ലെങ്കിൽ പൊട്ടിത്തെറിച്ചു നടക്കുന്ന കുട്ടി ഇങ്ങനെയുള്ള കഥാപാത്രങ്ങളാണ് തനിക്ക് ലഭിച്ചിട്ടുള്ളത് എന്നും മാറി ചിന്തിക്കുകയും നല്ല കഥാപാത്രങ്ങൾ നൽകുകയും ചെയ്താൽ അല്ലേ അഭിനയിക്കാൻ സാധിക്കൂ എന്ന് താരം ചോദിക്കുന്നു.