നടി അനന്യയുടെ  സഹോദരനും, നടനും, അവതാരകനുമായ  അർജുൻ ഗോപാൽ വിവാഹിതനായി. അർജുൻ ചില സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്യ്തിരുന്നു . കുട്ടൻപിള്ളയുടെ ശിവരാത്രി, കുഞ്ഞനന്തൻ,  തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു,  കഴിഞ്ഞ ദിവസം ആയിരുന്നു അർജുനന്റെ വിവാഹം. അർജുൻ തന്റെ സുഹൃത്തും, നർത്തകിയുമായ മാധവി ആണ് വിവാഹം കഴിച്ചിരിക്കുന്നത്. ഒരുപാടു നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹം കഴിച്ചതും.

കഴിഞ്ഞ ദിവസം അതീവ സുന്ദരിയാക്കി ഒരുക്കിയിരുന്നത്  അർജുന്റെ സഹോദരിയും നടിയുമായ അനന്യ ആയിരുന്നു.ഇരുവരുടയും   വിവാഹത്തിന് നിരവധി താരങ്ങൾ ആയിരുന്നു ആശംസകൾ അറിയിപ്പിച്ചു രംഗത്തു എത്തിയത്. വിവാഹ ചടങ്ങുകൾ എല്ലാം തന്നെ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു നടത്തിയിരുന്നത്. ഇപ്പോൾ താരം ചടങ്ങുകൾ കഴിഞ്ഞതിനു ശേഷം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്.

ഒരുപാട് മുഹൂർത്തങ്ങൾ ഉള്ള ദിവസം ആയിരുന്നതുകൊണ്ടു തന്നെ ഒരുപാടു ടെൻഷൻ ഉണ്ടായിരുന്നു, സഹോദരന്റെ വിവാഹം നടക്കുമ്പോൾ അറിയാതെ തന്നെ കണ്ണ് നിറഞ്ഞു പോയി. മാധവിയുടെ  അച്ഛന്റെ ആഗ്രഹം ആയിരുന്നു ഗുരുവായൂരിൽ വെച്ച് വിവാഹം നടത്തണമെന്ന്, എന്തായലും എല്ലാം ഭംഗിയായി കഴിഞ്ഞിരുന്നു  അനന്യ പറയുന്നു. ഒരു സമയത്തു അനന്യയുടെ  വിവാഹവും സോഷ്യൽ മീഡിയിൽ എല്ലാം ചർച്ച ആയതാണ്. വീട്ടുകാർക്ക് ഇഷ്ടമല്ലാത്ത വിവാഹം ആയിരുന്നു ആഞ്ജനേയനുമായുള്ള വിവാഹം. കാരണം ആഞ്ജനേയനു  മറ്റൊരു ബന്ധവും കൂടിയുണ്ടായിരുന്നു  അത് തൃണവത്കരിച്ചുകൊണ്ടായിരുന്നു അനന്യ വിവാഹത്തിന് മുൻകയ്യെടുത്ത്ത്.