ക്രിസ്തുമസ് ദിനത്തിൽ തീയിട്ടറുകളിൽ എത്തുന്ന ചിത്രം ആണ് ‘ആനന്ദം പരമാനന്ദം’ ഇപ്പോൾ ഇതിന്റെ ട്രെയിലർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവര്തകര്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് ഷറഫുദ്ധീനും, ഇന്ദ്രൻസുമാണ്. ചിത്രത്തിൽ അനഘ നായരാണ് നായിക ആയി എത്തുന്നത്. ഇന്ദ്രൻസ് ദിവാകര കുറിപ്പും, ഗിരീഷ് പി പി ആയി ഷറഫുദ്ധീനും എത്തുന്നു. സ്പത തരംഗ്  ക്രീയേഷൻസ് ആണ് ചിത്രം നിർമിക്കുന്നത്.


എം. സിന്ധുരാജാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.ഇന്ദ്രന്‍സിനും ഷറഫുദ്ദീനും പുറമേ അജു വര്‍ഗീസ്, ബൈജു സന്തോഷ്, സാദിഖ്, സിനോയ് വര്‍ഗീസ്, ഒ പി ഉണ്ണികൃഷ്ണൻ ,നിഷ സാരംഗ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സാജന്‍ എഡിറ്റിംഗും അര്‍ക്കന്‍ എസ് കര്‍മ്മ ആര്‍ട്ട് ഡിസൈനിംഗും നിര്‍വഹിക്കുന്നു.


മനു മഞ്ജിതിന്റെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ ആണ് സംഗീതം പകരുന്നത്.ഗായകര്‍ വിജയ് യേശുദാസ്, വിനീത് ശ്രീനിവാസന്‍, കോസ്റ്റ്യൂംസ് സമീറ സനീഷ്, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ഡിക്സന്‍ പൊടുത്താസ്, മേക്കപ്പ് പട്ടണം റഷീദ്,ചിത്രത്തിന്റെ പി ആർ ഓ മഞ്ജു ഗോപി നാഥ്