തൃപ്പൂണിത്തറ സ്വദേശിനി അനഘയാണ് അക്രമിയെ ഒറ്റയ്ക്കു നേരിട്ട് സമൂഹ മാധ്യമങ്ങളിൽ ശ്രെദ്ധ നേടുന്നത്.തൃപ്പൂണിത്തുറ ഗവ.ഗേള്‍സ് ഹൈസ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അനഘ.അനഘയുടെ ധൈര്യത്തിന് മുന്നിൽ സുരേഷ് ഗോപി നേരിട്ടെത്തി അനഘയെ പ്രശംസിക്കുകയും ചെയ്‌തു.

വാതിലിനു പിന്നില്‍ പതുങ്ങിയ അക്രമി അനഘയെ കത്തിയുമായി അക്രമി നേരിട്ടു. കഴുത്തിനു നേരേ 2 പ്രാവശ്യം കത്തി വീശിയെങ്കിലും കൈ കൊണ്ടു തടഞ്ഞു. അതോടെ കൈയ്യില്‍ മുറിവേറ്റു. അക്രമി അനഘയുടെ വാ പൊത്തിയതോടെ ശ്വാസംമുട്ടി. അനഘയിലെ കരാട്ടെക്കാരി അതോടെ ഉണര്‍ന്നു. അക്രമിയുടെ അടിവയറിലേക്കു മുട്ടുകൊണ്ടു ചവിട്ടി.

സമീപത്തു കിടന്ന തേങ്ങ എടുത്തു അക്രമിയുടെ തലയിൽ അടിച്ചു രക്ഷപെടുകയും ചെയ്‌തു. 10 വര്‍ഷമായി കരാട്ടെ പഠിക്കുന്നയാളാണ് അനഘ.തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയാണ് സുരേഷ് ഗോപി അനഘയെ അഭിനന്ദിച്ചത്.
സ്വയം പ്രതിരോധത്തിന് പെണ്‍കുട്ടികള്‍ പ്രാപ്തരാകണമെന്നും സുരേഷ് ഗോപി പറഞ്ഞു. പ്രതികൂല സാഹചര്യത്തിലും വീറോടെ അക്രമിയെ നേരിട്ട അനഘ മാതൃകയാണെന്നും താരം പറഞ്ഞു.