Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ആദ്യമായി ചെയ്യുമ്പോള്‍ അത് തെറ്റല്ല അനുഭവമാണ്, അമൃത സുരേഷ്

Amrutha suresh viral post

ഏഷ്യാനെറ്റിലെ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിലൂടെ തുടക്കം കുറിച്ച് മലയാളികളുടെ ഇഷ്ടം നേടിയെടുത്ത ഗായികയാണ് അമൃത സുരേഷ്. ബിഗ് ബോസ് മലയാളം രണ്ടാം സീസണിലും  അമൃതയും  സഹോദരി അഭിരാമിയും മത്സരിച്ചിരുന്നു. അതിനുശേഷമാണ്  അമൃതയെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതലായി മനസ്സിലാക്കിയത്. രണ്ടുപേരായിരുന്നുവെങ്കിലും ഇവരെ ഒറ്റ മത്സരാര്‍ത്ഥിയായാണ് ബിഗ് ബോസിൽ മത്സരിച്ചത്.   സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃത പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

അങ്ങനെ അമൃത പങ്കുവെച്ചോരു പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.   “തെറ്റ് ആദ്യമായി ചെയ്യുമ്പോള്‍ അത് തെറ്റല്ല, അനുഭവമാണ്. അതേ തെറ്റ് ആവര്‍ത്തിക്കുമ്പോളാണ് അത് ശരിയായ ഒരു തെറ്റായി മാറുന്നതെന്നായിരുന്നു”  അമൃത കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്. അനുഭവം നല്ലതാണെങ്കില്‍ അത് തെറ്റായിട്ട് തോന്നുമോ, തെറ്റാണെങ്കില്‍ നമ്മള്‍ അത് റിപീറ്റ് ചെയ്യില്ലേയെന്നായിരുന്നു ഒരാളുടെ ചോദ്യം. തെറ്റാണെന്ന് അറിഞ്ഞ് അത് ചെയ്താല്‍ തെറ്റാണ് എന്നാല്‍ തെറ്റാണെന്നറിയാതെ ചെയ്താല്‍ തെറ്റല്ലെന്നായിരുന്നു വേറൊരാളുടെ കമന്റ്.

Advertisement. Scroll to continue reading.

You May Also Like

കേരള വാർത്തകൾ

സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയതോടെ സോഷ്യല്‍ ലോകത്ത് ട്രെന്റിങ്ങിലാണ് ഇരുവരും. അതുകൊണ്ട് തന്നെ ഇരുവരും പോസ്റ്റ് ചെയ്യുന്ന എല്ലാകാര്യങ്ങളും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ടായിരുന്നു. ഇരുവരുടെയും പുതിയ...

Advertisement