മലയാളി പ്രേക്ഷകർ വർഷങ്ങളായി കേൾക്കുന്ന ശബ്ദമാണ് ഗായിക അമൃത സുരേഷിന്റേത്. സ്കൂൾ വിദ്യാർത്ഥിനിയായിരിക്കെ ഐഡിയ സ്റ്റാർ സിങ്ങർ എന്ന ഷോയിലൂടെയാണ് അമൃതയെ ആദ്യമായി ലോകമറിയുന്നത്. പതിയെപ്പതിയെ അമൃതയുടെ കുടുംബത്തെയും ഏവരും പരിചയിച്ചു. അക്കാലത്തിറങ്ങിയിരുന്ന കുട്ടികളുടെ സീരിയലിലൂടെ അമൃതയുടെ അനുജത്തി അഭിരാമി അഭിനയലോകത്തെത്തി പിന്നീട് ഈ സഹോദരിമാർ ഒന്നിച്ച് വേദികൾ കീഴടക്കുന്നതും പ്രേക്ഷകർ കണ്ടു. ഇപ്പോൾ എട്ട് വയസ്സുകാരിയായ അമൃതയുടെ മകൾ അവന്തികയും സ്വന്തം യൂട്യൂബ് ചാനലുമായി മുത്തശ്ശിക്കൊപ്പം എത്താറുണ്ട്, ഇപ്പോൾ ആരാധകന്റെ സംശയത്തിന് മറുപടി കൊടുത്തിരിക്കുകയാണ് താരം.

പാട്ടു മനോഹരമായിട്ടുണ്ട്, പക്ഷെ ആളുകള്‍ പറയുന്നു അവള്‍ മദ്യപിക്കും പുകവലിക്കും എന്നൊക്കെ ശരിയാണോ’, എന്നാണു ഒരാള്‍ കമന്റ് ചെയ്തത് എന്നാല്‍ ‘ഒരിക്കലും ഇല്ല സഹോദരാ’, എന്ന മറുപടിയാണ് അമൃത നല്‍കിയത്. ഇരുവരുടെയും സംഭാഷണം ഇപ്പോള്‍ വൈറലായി മാറിയിട്ടുണ്ട്.ഇപ്പോൾ പ്രശസ്ത പിന്നണി ഗായികയായി മാറിയിരിക്കുകയാണ് അമൃത. അമൃതയും സഹോദരി അഭിരാമിയും ഏറെ പ്രശസ്തരായി മാറിയിക്കുകയാണ്. അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് ഇവർ ഈ അടുത്ത കാലത്ത് ചെയ്തിരുന്നു, മികച്ച സ്വീകാര്യത ആണ് ഇതിനു ലഭിക്കാച്ചത്. ഐഡിയ സ്റ്റാർ സിംഗറിൽ കൂടി ആണ് അമൃത പ്രേക്ഷകരിലേക്ക് എത്തി ചേർന്നത്. പിന്നീട് അമൃതയെ തേടി നിരവധി അവസരങ്ങൾ എത്തി.