സുമിത്ര എന്ന വീട്ടമ്മയുടെ കഥ പറയുന്ന ചിത്രമാണ് കുടുംബ വിലക്ക്, ഏറെ ശ്രദ്ധ നേടിയ പരമ്പര കൂടിയാണിത്, മീര വാസുദേവ് പ്രധാന വേഷത്തിൽ എത്തുന്ന പരമ്പരയിൽ നിരവധി താരങ്ങളാണ് അണിനിരന്നിരിക്കുന്നത്‌, പരമ്പരയിലെ ശീതളായി എത്തുന്നത് നടി അമൃത നായർ ആണ്. പാർവതി വിജയ് പരമ്പരയിൽ നിന്നും പിന്മാറിയ സാഹചര്യത്തിലാണ് അമൃത നായർ ശീതളായി എത്തിയത്. തീർത്തും അപ്രതീക്ഷിതമായിട്ടാണ് പരമ്പരയിലേക്ക് എത്തിയത് എങ്കിലും ശീതളായി മിന്നി തിളങ്ങുകയാണ് അമൃത നായർ, ആദ്യം നെഗറ്റീവ് റോളുകള്‍ ചെയ്ത അമൃത പിന്നീട് അമ്മയുടെ കൂടെ നില്‍ക്കുകയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ആരാധകരിലേക്ക് എത്താറുണ്ട്. ഇതിനിടെ ചില ടിക് ടോക് വീഡിയോയിലും അമൃത എത്തിയിരുന്നു. ഇപ്പോള്‍ താരത്തിന്റെ ചില ഫോട്ടോകളാണ് വൈറലാവുന്നത്.സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് അമൃത നായര്‍ എത്തിയത്. അതിസുന്ദരി ആയി എത്തിയ താരത്തിന്റെ ചിത്രങ്ങൾ വളരെ പെട്ടന്നാണ് ശ്രദ്ധ നേടിയത്.

നടി മീരാ വാസുദേവ്, കൃഷ്ണകുമാര്‍, ശ്രീജിത്ത്‌ വിജയ്, നൂബിന്‍ ജോണി, ആതിര മാധവ്‌, സുമേഷ് , മഞ്ജു സതീഷ് , അമൃത, കെ പി എസ് സി സജീവ്, എന്നിവര്‍ ആണ് പ്രധാന കഥാപാത്രങ്ങളായി അടുത്തിടെ സംപ്രേക്ഷണം ചെയ്തിരുന്ന എപ്പിസോഡുകളിൽ അഭിനയിച്ചുകൊണ്ടിരുന്നത്.റേറ്റിങ്ങിൽ ഒന്നാം നിരയിൽ തന്നെ ഉണ്ട് എങ്കിലും പ്രേക്ഷകർ നെഞ്ചേറ്റിയ താരങ്ങളുടെ പിന്മാറ്റം പലപ്പോഴും പ്രേക്ഷകർക്ക് നിരാശ നൽകുന്നതാണ്.പരമ്പരയിൽ അടുത്ത കാലത്തായി സുമിത്രയുടെ ഭർത്താവ് സിന്ധുവും വേദികയും തമ്മിൽ വിവാഹം കഴിച്ചിരുന്നു, പരമ്പരയിൽ ഉണ്ടായ വലിയൊരു ട്വിസ്റ്റയിരുന്നു അത്, പരമ്പരയെ ഒന്നാം റേറ്റിംഗിൽ ഇത് എത്തിക്കുകയും ചെയ്തു, എന്നാൽ ഇവരുടെ ജീവിതത്തിലും ഇപ്പോൾ വിള്ളലുകൾ ഉണ്ടായിരിക്കുകയാണ്