Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

അന്ന് കാണാൻ ഭംഗിയില്ല എന്ന് പറഞ്ഞ് അവർ എന്നെ അതിൽ നിന്നും ഒഴിവാക്കി

സുമിത്ര എന്ന വീട്ടമ്മയുടെ കഥ പറയുന്ന ചിത്രമാണ് കുടുംബ വിലക്ക്, ഏറെ ശ്രദ്ധ നേടിയ പരമ്പര കൂടിയാണിത്, മീര വാസുദേവ് പ്രധാന വേഷത്തിൽ എത്തുന്ന പരമ്പരയിൽ നിരവധി താരങ്ങളാണ് അണിനിരന്നിരിക്കുന്നത്‌, പരമ്പരയിലെ ശീതളായി എത്തുന്നത് നടി അമൃത നായർ ആണ്. പാർവതി വിജയ് പരമ്പരയിൽ നിന്നും പിന്മാറിയ സാഹചര്യത്തിലാണ് അമൃത നായർ ശീതളായി എത്തിയത്. തീർത്തും അപ്രതീക്ഷിതമായിട്ടാണ് പരമ്പരയിലേക്ക് എത്തിയത് എങ്കിലും ശീതളായി മിന്നി തിളങ്ങുകയാണ് അമൃത നായർ, ആദ്യം നെഗറ്റീവ് റോളുകള്‍ ചെയ്ത അമൃത പിന്നീട് അമ്മയുടെ കൂടെ നില്‍ക്കുകയായിരുന്നു.

ഇപ്പോൾ തനിക്ക് നഷ്ടപെട്ട ഒരു അവസരത്തിനെ കുറിച്ച് പറയുകയാണ് താരം, ആദ്യകാലത്ത് ഒരുപാട് അവസരങ്ങള്‍ വന്നിരുന്നു. എല്ലാ കാര്യങ്ങളും പറഞ്ഞ് പക്കാ ആയ ഒരു അവസരമുണ്ടായിരുന്നു. കഷ്ടപ്പെട്ട് കോസ്റ്റ്യൂം സെറ്റ് ചെയ്ത് വെച്ചിരുന്നു. രാവിലെ വണ്ടി വരുമെന്നായിരുന്നു പറഞ്ഞത്. സമയമായിട്ടും വണ്ടി വരാതിരുന്നതോടെയാണ് കണ്‍ട്രോളറെ വിളിച്ചത്. അമൃതയെ ഇതില്‍ നിന്നും മാറ്റിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അത് നിങ്ങള്‍ക്കൊന്ന് വിളിച്ച് പറഞ്ഞൂടായിരുന്നോ? അതിന്റെ തലേ ദിവസം വരെ അത് വേണം, ഇത് വേണമെന്നൊക്കെ പറഞ്ഞ് വിളിച്ചതാണ്.

Advertisement. Scroll to continue reading.

അതിന് വേണ്ടി ഒരുപാട് പൈസയും ചിലവാക്കി. അദ്ദേഹം ഒരു സോറി പറഞ്ഞ് ഫോണും വെച്ചു.ഇത് ചെയ്യാന്‍ വേണ്ടി ഞാന്‍ വേറൊരു പ്രൊജക്ട് ക്യാന്‍സല്‍ ചെയ്യുകയും ചെയ്തിരുന്നു. അത് ഞങ്ങള്‍ക്ക് വലിയ വിഷമമായി. അന്ന് അവര്‍ പറഞ്ഞ കാരണം അമൃത ചെറിയ കുട്ടിയാണ്, കാണാന്‍ വലിയ ഭംഗിയൊന്നുമില്ല, ഞങ്ങളുടെ ക്യാരക്ടറിന് ആപ്റ്റല്ല. അതിലെ ഏതൊക്കെയോ താരങ്ങള്‍ പറഞ്ഞത് കൊണ്ടാണ് എന്നെ മാറ്റിയത് എന്നാണ്.

Advertisement. Scroll to continue reading.

You May Also Like

Advertisement