കുടുംബവിളക്കിൽ ഏറ്റവും നല്ലൊരു പ്രാധാന്യം ലഭിച്ച കഥാപാത്രമാണ് ശീതൾ. ആദ്യം ശീതളായി എത്തിയിരുന്നത്, നടി മൃദുല വിജയിയുടെ അനുജത്തി പാർവതി വിജയ് ആയിരുന്നു. എന്നാൽ നടിയുടെ വിവാഹത്തോടെ പരമ്പരയിൽ നിന്നും പാർവതി പിന്മാറി. പകരക്കാരി ആയെത്തിയത് സ്റ്റാർ മാജിക്കിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ അമൃത നായർ ആയിരുന്നു. ഇരു കൈയും നീട്ടിയാണ് അമൃതയെ പ്രേക്ഷകർ സ്വീകരിച്ചത്. എന്നാൽ ഇപ്പോൾ എല്ലാവരെയും ഏറെ വിഷമിപ്പിക്കുന്ന വാർത്ത പുറത്ത് വിട്ടിരിക്കുകയാണ് അമൃത,

പരമ്ബരയിൽ നിന്നും താൻ പിന്മാറുന്നു എന്നാണ് അമൃത പറയുന്നത്.  മാ റേണ്ട ഒരു സാഹചാര്യം വന്നത് കൊണ്ടാണ് സീരിയൽ വിടുന്നതെന്നും ഇനിയും പിന്തുണക്കണമെന്നുപറഞ്ഞുകൊണ്ടാണ് അമൃത എത്തിയത്. അങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു. ഞാനായിട്ട് എടുത്ത തീരുമാനമാണിത്. വളരെ അപ്രതീക്ഷിതമായിട്ടാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു. വേറെ ചില കാര്യങ്ങൾക്ക് വേണ്ടിട്ടാണ് ഈ ഒരു മാറ്റം . തീർത്തും വ്യക്തിപരമായ ആവശ്യങ്ങൾ ആണെന്നും അമൃത പറയുന്നു.

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. റേറ്റിങ്ങിൽ ഒന്നാമത് നിൽക്കുന്ന പരമ്പരയിൽ മീര വാസുദേവാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. നിരവധി സീനിയർ കഥാപാത്രങ്ങളെ എത്തിക്കുന്ന പരമ്പരയിൽ സുമിത്ര എന്ന വീട്ടമ്മയുടെ സഹനത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് പറയുന്നത്. മീരക്ക് മിനി സ്‌ക്രീനിൽ കരിയർ ബ്രേക്ക് എന്ന് പറയാനുതകുന്ന കഥാപാത്രമായിട്ടാണ് സുമിത്ര ലഭിച്ചത്. ഭര്‍ത്താവിൽ നിന്നും മക്കളിൽ നിന്നും മറ്റുള്ള കുടുംബാംഗങ്ങളിൽ നിന്നും സുമിത്രയുടെ ജീവിതത്തിൽ ഉണ്ടാകുന്ന അസ്വാരസ്യങ്ങളും സംഘര്‍ഷങ്ങളുമാണ് പരമ്പരയുടെ പ്രമേയം. സുമിത്രക്ക് മൂന്നുമക്കളാണ്, അതിൽ ഇളയമകൾ ശീതളായി എത്തിയിരുന്നത്   അമൃത നായർ ആയിരുന്നു.