പ്രേക്ഷകപ്രീതിയും റേറ്റിങ്ങിൽ മുൻ നിരയിലും നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്‍റെ കഥ പറയുന്ന പരമ്പര ഇരുകൈയ്യും നീട്ടിയാണ് കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഭര്‍ത്താവിൽ നിന്നും മക്കളിൽ നിന്നും മറ്റുള്ള കുടുംബാംഗങ്ങളിൽ നിന്നും സുമിത്രയുടെ ജീവിതത്തിൽ ഉണ്ടാകുന്ന അസ്വാരസ്യങ്ങളും സംഘര്‍ഷങ്ങളുമാണ് പരമ്പരയുടെ പ്രമേയം. ചിത്ര ഷേണായിയുടെ ഗുഡ് പ്രൊഡക്ഷന്‍ കമ്പനി ആണ് കുടുംബവിളക്കിന്‍റെ നിര്‍മ്മാണം. അനില്‍ ബാസിന്‍റെ രചനയില്‍ മഞ്ജു ധര്‍മന്‍ സംവിധാനം നിര്‍വഹിക്കുന്ന പരമ്പര യൂട്യൂബിലും ട്രെൻഡിംഗ് ലിസ്റ്റിൽ മുൻ നിരയിൽ ഉണ്ടാകാറുണ്ട്. എങ്കിലും പരമ്പരയിൽ സ്ഥിരമായി കഥാപാത്രങ്ങൾ മാറുന്നതിൽ പ്രേക്ഷകർക്ക് ഇഷ്ടക്കേട് തോന്നാറുണ്ട്. പരമ്പരയിലെ ശീതൾ ആയെത്തി പ്രേക്ഷരുടെ ശ്രദ്ധ നേടിയ താരമാണ് അമൃത, തന്റെ അഭിനയ ജീവിതത്തെ കുറിച്ച് അമൃത പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ഏറെ ശ്രദ്ധ നെടുന്നത്.
മിനിസ്‌ക്രീനിൽ ചുവടുറപ്പിച്ച അമൃതയുടെ അടുത്ത ലക്ഷ്യം സിനിമയാണ് എന്ന് താരം പറയുന്നുണ്ട്. യാതൊരുവിധ പിന്തുണയും ഇല്ലാതെയാണ് അമൃത ഈ രംഗത്തേക്ക് എത്തിയത്. അഭിനയിക്കാൻ പോയപ്പോൾ ബന്ധുക്കൾ വളരെ മോശമായി സംസാരിച്ചിരുന്നു. സിനിമയിലും സീരിയലിലും സജീവമായാൽ പെൺകുട്ടികൾ നശിച്ചു എന്നാണോ എല്ലാവരും കരുതുന്നത്. ഇതുവരെ അത്തരം അനുഭവങ്ങളൊന്നും എനിക്കുണ്ടായിട്ടില്ല. ഒരു കാലത്ത് തള്ളിപ്പറഞ്ഞവരെല്ലാം ഇന്ന് അംഗീകരിക്കുകയാണ്. ഇന്നിപ്പോൾ നാട്ടിൽ പോകുമ്പോൾ എല്ലാവർക്കും വലിയ കാര്യമാണ്.
എന്നായിരുന്നു അമൃത പറഞ്ഞത്. ഒപ്പം തന്നെ ‘ഇന്ന് അവരൊക്കെ അഭിമാനത്തോടെ പറയുന്നത് ശീതൾ സ്വന്തം കുട്ടിയാണെന്നാണ്. ഈ ലോകത്ത് ഏറ്റവും എളുപ്പമുള്ള ജോലി അഭിനയമാണെന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ, അതിലേക്കെത്തിയപ്പോൾ മനസിലായി അത്ര എളുപ്പമല്ലെന്ന്. തുടക്ക കാലത്ത് ഒരുപാടു വഴക്ക് കേട്ടിട്ടുണ്ട്. അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് ഒരുപാടു അപമാനിച്ചിട്ടുണ്ട്. സൗന്ദര്യമില്ലെന്ന് പറഞ്ഞ് ഒരുപാട് മാറ്റി നിർത്തിയിട്ടുണ്ട്. കുടുംബവിളക്കിലൂടെയാണ് അവർക്കൊക്കെ മറുപടി കൊടുക്കാൻ സാധിച്ചത്. അന്നൊക്കെ ഒരുപാടു രാത്രികളിൽ ഉറങ്ങാതെ കിടന്ന് കരഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ മനസ്സിൽ ഉറപ്പിച്ചിരുന്നു എന്റെ ദിവസം വരുമെന്ന്.അന്ന് വേദനിപ്പിച്ചവർ ഇന്ന് അഭിനന്ദിക്കുന്നു. അതിനെല്ലാം ദൈവത്തോടാണ് നന്ദി. നൃത്തമോ സംഗീതമോ ഒന്നും പഠിച്ചിട്ടില്ല. എന്നിട്ടും കലാരംഗത്ത് പിടിച്ചുനിൽക്കാൻ സാധിക്കുന്നത് ഭാഗ്യവും ദൈവത്തിന്റെ അനുഗ്രഹവും കൊണ്ടാണ്. തുടക്കത്തിൽ ഓരോ കഥാപാത്രത്തിനും അനുയോജ്യമായ ഡ്രസും ആഭരങ്ങളും വാങ്ങാനുള്ള സാമ്പത്തികം ഉണ്ടായിരുന്നില്ല. ഇപ്പോൾ ആ അവസ്ഥായൊക്കെ മാറി. സിനിമയിൽ അഭിനയിക്കണം എന്നാണ് ഇനിയുള്ള ആഗ്രഹം എന്നാണ് അമൃത പറയുന്നത്
