ഏഷ്യാനെറ്റിൽ മികച്ച റേറ്റിങ്ങോടെ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. നിരവധി പ്രേക്ഷകർ ഉള്ള പരമ്പര സംഭവ ബഹുലമായ എപ്പിസോഡുകളിൽ കൂടി മുന്നേറിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. പരമ്പരയിലെ കേന്ദ്ര കഥാപാത്രം ആയ സുമിത്രയുടെ ഏറ്റവും ഇളയ മകൾ ആണ് ശീതൾ.അമൃത ആണ് ശീതളിനെ അവതരിപ്പിക്കുന്നത്. വളരെ പെട്ടന്ന് തന്നെ അമൃത പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു.

ഇപ്പോൾ തനിക്കുണ്ടായ ഒരു അനുഭവം പറയുകയാണ് താരം,  അടുത്ത കാലത്താണ് ഈ സംഭവം ഉണ്ടായത്. മാളില്‍ വച്ച ഒരു ആന്റി പെണ്‍കുട്ടികള്‍ക്ക് ഇത്രയും അഹങ്കാരം പാടില്ല എന്ന് പറഞ്ഞ് കൊണ്ട് ഒരു കാരണവും ഇല്ലാതെ വഴക്കു പറയുകയായിരുന്നു. കുറച്ച്‌ ആളുകളൊക്കെ അവിടെയുണ്ടായിരുന്നു. മാസ്ക്ക് ധരിച്ച എന്നെ എങ്ങനെയാണ് ആന്റി തിരിച്ചറിഞ്ഞതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും അമൃത പറയുന്നു. തന്നെ ഇഷ്ടമല്ലെന്ന് ഇവര്‍ എല്ലാവരുടേയും മുന്നില്‍ വെച്ച്‌ പറഞ്ഞു. അത് കേട്ടപ്പോള്‍ എനിക്ക് ചെറുതായി വിഷമം വന്നുവെന്നും അമൃത പറയുന്നു . ആന്റിക്കൊപ്പം അവരുടെ മക്കളൊക്കെ ഉണ്ടയിരുന്നു. അവര്‍ ക്യാരക്ടറാണെന്നൊക്കെ പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. പിന്നീട് ചിരിച്ചൊക്കെ സംസാരിച്ചെന്നും താരം പറയുന്നു.  അമൃത പറയുന്നു

സിനിമയിലും സീരിയലിലും ഒക്കെ അഭിനയിച്ചാൽ പെൺകുട്ടികളുടെ ജീവിതം നശിക്കുമെന്നാണല്ലോ പൊതുവെ ഉള്ള ധാരണ. എന്നാൽ എനിക്ക് ഇന്ന് വരെ അത്തരത്തിൽ ഉള്ള മോശം അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഇപ്പോൾ ഞാൻ നാട്ടിലേക്ക് ചെല്ലുമ്പോൾ ഓക്കേ എല്ലാവരും വന്നു സ്നേഹത്തോടെ ഒക്കെ സംസാരിക്കാറുണ്ട്. അന്ന് കുറ്റപ്പെടുത്തി സംസാരിച്ചവർ ഒക്കെ ഇന്ന് വളരെ സ്നേഹത്തോടെയാണ് പെരുമാറുന്നത്. എന്നെ കാണാൻ കൊള്ളില്ലെന്നും എനിക്ക് അഭിനയിക്കാൻ കഴിയില്ലെന്ന് പറഞ്ഞു ഒരുപാട് തവണ പരിഹസിക്കുകയും മാറ്റി നിർത്തുകയും ഒക്കെ ചെയ്തിട്ടുണ്ട്. അവർക്കെല്ലാം ഇപ്പോൾ മറുപടി കൊടുക്കാൻ കുടുംബവിലക്കിലൂടെ എനിക്ക് കഴിഞ്ഞെന്നും ആണ് അമൃത പറഞ്ഞത്.