ഏഷ്യാനെറ്റ് റിയാലിറ്റിഷോ ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളികള് പ്രിയങ്കരിയായി മാറിയ നടിയാണ് അമൃത സുരേഷ്.എന്നാൽ വർഷങ്ങൾക്കപ്പുറം സംഗീത രംഗത്ത് സജീവമാകുമ്പോൾ പട്ടു കൊണ്ടും ഹൃദയം കിയടക്കി പ്രശസ്തിയുടെ കൊടുമുടിയിലാണ് അമൃത സുരേഷ്.സംഗീത രംഗത്തെ മാറ്റങ്ങളറിഞ്ഞുള്ള അവതരണം കൊണ്ട് പ്രേക്ഷകർക്കിടയിൽ പെട്ടെന്ന് സ്ഥാനം പിടിക്കാൻ അമൃതംഗമയയ്ക്ക് കഴിഞ്ഞു.ഏറെ ശ്രദ്ധേയയാ മത്സരാർത്ഥിയായിരുന്നു അവർ. സീസണിൽ സ്പെഷ്യൽ ഗസ്റ്റായി വന്ന ചലച്ചിത്ര താരം ബാലയുമായി പിന്നീട് പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്തു. വൻ താരസംഘമമായി മാറിയ വിവാഹത്തിന് ശേഷം 2016ൽ ഇരുവരും വിവാഹ മോചിതരായി. പാപ്പു എന്ന് വളിക്കുന്ന അവന്തിക ഇരുവരുടെയും മകളാണ്. എന്നാൽ അവന്തിക ഇപ്പോൾ അമൃതയ്ക്കൊപ്പമാണ് താമസം.

നേരത്തെ ചില ചിത്രങ്ങളിൽ ഗാനാലാപനം നടത്തിയെങ്കിലും വിവാഹ മോചനത്തിന് ശേഷമാണ് അമൃത പിന്നണി ഗാന രംഗത്ത് സജീവമാകുന്നത്. കരിയർ കെട്ടിപ്പടുത്ത് തുടങ്ങിയ അമൃത നിരവധി ആൽബങ്ങളിലൂടെയും ശ്രദ്ധനേടിയിരുന്നു. വിവാഹ മോചനത്തിന് ശേഷമുള്ള തൻറെ കാൽവയ്പ്പുകളെ കുറിച്ച് പലപ്പോഴും അമൃത തുറന്നുപറച്ചിൽ നടത്തിയിട്ടുണ്ട്.അവനവന്റെ തീരുമാനം പറയുമ്പോൾ ലഭിക്കുന്ന കുറ്റപ്പെടുത്തലുകളാണ്. ഞാൻ അക്കാലത്ത് ചിന്തിച്ച് തുടങ്ങി ഞാൻ ആരാണെന്ന്. ഞാൻ‌ എങ്ങനെ മുന്നോട്ട് പോകും, ജോലി ചെയ്യും, കുഞ്ഞിനെ വളർത്തും എന്നിങ്ങനെ പല കാര്യങ്ങൾ ചിന്തിച്ചു. പിന്നീടാണ് ഞാൻ എന്നിലെ എന്നെ തിരിച്ചറിഞ്ഞ്. അത്ര വലിയൊരു ദുസ്വപ്നത്തിൽ നിന്നും എഴുന്നേറ്റ് മകളേയും കൈയ്യിൽ പിടിച്ച് ജീവനോടെ ഞാൻ ഇന്നും ഉണ്ടല്ലോ എന്ന് ചിന്തിച്ചപ്പോൾ ഞാൻ എത്രത്തോളം ശക്തയായ സ്ത്രീയാണെന്ന് മനസിലാക്കി.

 

ഒരുപാട് ദിവസങ്ങൾക്ക് ആരോടും ഒന്നും പറയാൻ പറ്റാതെ കരഞ്ഞ് തീർക്കുകയായിരുന്നു. ആ അമൃത സുരേഷിനെ ആർക്കും അറിയില്ല. ആ സ്വപ്ന തുല്യമായ ജീവിതം ഉപേക്ഷിച്ച് ഇറങ്ങുമ്പോൾ കൈയ്യിലുണ്ടായിരുന്നത് ഒരു സീറോ ബാലൻസ് അക്കൗണ്ടും രണ്ട് വയസുള്ള ഒരു കുഞ്ഞുമാണ്. ഞാൻ ആ തീരുമാനം എടുത്ത ദിവസം മാധ്യമങ്ങളിൽ നിന്ന് മാത്രം വന്നിട്ടുള്ളത് നൂറിൽ അ​ധികം ഫോൺ കോളുകളാണ്. ആദ്യം മിണ്ടാതിരുന്നു. പ്രതികരിക്കാൻ തുടങ്ങിയപ്പോൾ എല്ലാവരും എന്നെ അഹങ്കാരിയാക്കി. ഇന്ന് ഞാൻ അങ്ങനെയല്ല ഞാൻ ശക്തയായ സ്ത്രീയാണ്. എല്ലാ സ്ത്രീകളും എപ്പോഴും സ്വയം വിലയിരുത്തണം എന്ന് അമൃത പറഞ്ഞു.