Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

പ്രചരിക്കുന്ന വാർത്തകൾ കള്ളം എന്ന് അമൃത, കൃത്യമായ തെളിവുകൾ നൽകി ചാനലും!

കഴിഞ്ഞ ദിവസം ആണ് ബാലയുടെയും അമൃതയുടെയും മകൾ അവന്തികയ്ക്ക് കോവിഡ് ആണെന്നും മകളെ കാണണം എന്ന് ബാല പറഞ്ഞപ്പോൾ അത് അമൃത സുരേഷ് നിഷേദിച്ചുവെന്നും പറഞ്ഞു ഇവരുടെ ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ഒരു ഓൺലൈൻ മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു. എന്നാൽ ഇത് തീർത്തും കളവാണെന്നും തന്റെ മകൾക്ക് കോവിഡ് ഇല്ല, അവൾ ആരോഗ്യവതിയായി തനിക്കൊപ്പം ഉണ്ടെന്നും പറഞ്ഞു അമൃതയും രംഗത്ത് വന്നിരുന്നു. വസ്തുത വിരുദ്ധമായ വാർത്തകൾ പ്രചരിപ്പിച്ച യൂട്യൂബ് ചാനലിന് എതിരെ താൻ നിയമ നടപടികൾ എടുക്കുമെന്നും അമൃത പറഞ്ഞിരുന്നു. എങ്ങനെയാണ് കുഞ്ഞുങ്ങളുടെ പേര് വെച്ച് ഇത് പോലെയുള്ള മാധ്യമങ്ങൾക്ക് വാർത്തകൾ ഉണ്ടാക്കാൻ കഴിയുന്നത് എന്നും അമൃത പ്രതികരിച്ചിരുന്നു. എന്നാൽ ഇപ്പോൾ അമൃതയുടെ പ്രതികരണത്തിന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് യൂട്യൂബ് ചാനൽ.

തങ്ങൾ വ്യാജ വാർത്തകൾ അല്ല പ്രചരിപ്പിച്ചത് എന്നും, മറ്റ് മാധ്യമങ്ങളിൽ ഈ വാർത്ത വന്നതിനു ശേഷം ആണ് തങ്ങൾ അത് പ്രസിദ്ധീകരിച്ചത് എന്നും, ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാൻ തങ്ങൾ ബാലയെ വിളിച്ചുവെന്നും അദ്ദേഹം കരഞ്ഞു കൊണ്ടാണ് മറുപടി നൽകിയത് എന്നും യൂട്യൂബ് ചാനൽ പറഞ്ഞു. പ്രചരിക്കുന്ന വാർത്തകൾ സത്യമാണെന്നും, കുഞ്ഞിന് കോവിഡ് ആണെന്നും എന്നാൽ തനിക്ക് തന്റെ കുഞ്ഞിനെ കാണാൻ അനുവാദം നൽകുന്നില്ല എന്നും ബാല പറഞ്ഞു വെന്നും ചാനൽ പറഞ്ഞു. എന്നാൽ ഇത് സത്യമാണെങ്കിൽ തെളിവ് തരാൻ അമൃത ആവിശ്യപെട്ടപ്പോൾ തങ്ങൾക്ക് ആ വോയിസ് ക്ലിപ്പ് തന്നത് ബാല തന്നെ ആണെന്നും യൂട്യൂബ് ചാനൽ വിശദീകരിച്ചു.

അച്ഛൻ തന്നെ പറയുമ്പോൾ ആരായാലും വിശ്വസിച്ച് പോകുമെന്നും സത്യം അറിയാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും അമൃത പറയുന്നതിന്റെ വീഡിയോ ക്ലിപ്പും ചാനൽ പുറത്ത് വിട്ടിരുന്നു.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ഗോപി സുന്ദർ എന്ന വ്യക്തിയെ ഒരു സംഗീത സംവിധായകൻ എന്നതിലുപരി അയാളുടെ വ്യക്തി ജീവിതത്തെയാളാണ് സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവും കൂടുതൽ വിമർശനങ്ങളും ട്രോളുകളും നേടുന്ന ആളാണ്  ​ഗോപി സുന്ദർ....

സിനിമ വാർത്തകൾ

മലയാളികൾക്ക് എന്നും പ്രിയങ്കരയായ ഒരു താരകുടുംബം തന്നെയാണ് അമൃതസുരേഷിന്റെ, അമൃതയെ പോലെ തന്നെ പ്രേക്ഷകർക്ക്‌ ഇഷ്ട്ടമുള്ള ഗായിക ആണ് അഭിരാമി സുരേഷും, ഇപ്പോൾ തനിക്കും കുടുംബത്തിനും വന്ന വിമർശനങ്ങളെ പറ്റിയും, നടൻ ബാലയുമായുള്ള...

സിനിമ വാർത്തകൾ

ഈ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയിൽ വന്ന ഒരു വാർത്ത ആയിരുന്നു കരൾ രോഗ ബാധിതനായ നടൻ ബാലക്ക് കരൾ നല്കാൻ അമൃത സുരേഷ് വിസമ്മതിച്ചു എന്നുള്ള വാർത്ത, എന്നാൽ ഈ വാർത്ത...

സിനിമ വാർത്തകൾ

റിലേഷൻ ഷിപ്പിന്റെ പേരിൽ നിരവധി വിമർശനങ്ങൾ ലഭിച്ചിട്ടുള്ള  മ്യൂസിക് ഡയറക്ടർ ആണ് ഗോപി സുന്ദർ, ഇപ്പോൾ തനിക്കു ലഭിക്കുന്ന വിമർശനങ്ങളെ പറ്റി പ്രതികരിക്കുകയാണ് താരം. എന്റെ വെക്തി ജീവിതത്തിലും, സംഗീത ജീവിതത്തിലും നിരവധി...

Advertisement