Connect with us

പൊതുവായ വാർത്തകൾ

ഇന്നത്തെ വേദന നാളെ നിങ്ങള്‍ക്ക് ശക്തിയാകും..! പുതിയ പോസ്റ്റുമായി അമൃത സുരേഷ്

Published

on

സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയതോടെ സോഷ്യല്‍ ലോകത്ത് ട്രെന്റിങ്ങിലാണ് ഇരുവരും. അതുകൊണ്ട് തന്നെ ഇരുവരും പോസ്റ്റ് ചെയ്യുന്ന എല്ലാകാര്യങ്ങളും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ടായിരുന്നു.

ഇരുവരുടെയും പുതിയ പോസ്റ്റിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ അമൃത പങ്കുവച്ചിരിക്കുന്ന വര്‍ക്ക് ഔട്ട് വീഡിയോയും വൈറലായിരിക്കുകയാണ്.

”ഇന്ന് നിങ്ങള്‍ അനുഭവിക്കുന്ന വേദന നാളെ നിങ്ങള്‍ക്ക് ആവശ്യമായ ശക്തിയാകും.. ഉപേക്ഷിക്കരുത് നിങ്ങള്‍ ഉപേക്ഷിക്കാന്‍ പോകുമ്പോള്‍, നിങ്ങള്‍ മതിയായവനല്ലെന്ന് പറഞ്ഞവരെ ഓര്‍ക്കുക..”, അമൃത ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തു. കൂടെ ഇങ്ങനെ ഫിറ്റായി ഇരിക്കാന്‍ കഴിയുന്നതിന്റെ ട്രെയിനറെയും മെന്‍ഷന്‍ ചെയ്ത് നന്ദി പറയുകയും ചെയ്തിട്ടുണ്ട് താരം.

പ്രണയത്തിലാണെന്ന് വ്യക്തമാക്കിയതോടെ അമൃതയ്ക്കും ഗോപി സുന്ദറിനുമെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. പക്ഷേ അതിനെല്ലാം ശക്തമായ മറുപടി നല്‍കിയാണ് ഇരുവരും പ്രതിരോധിച്ചത്.

അന്യരുടെ ജീവിതത്തില്‍ ഒരു ജോലിയുമില്ലാതെ അഭിപ്രായം പറയുന്നവര്‍ക്ക് തങ്ങളുടെ വക പുട്ടും മുട്ട കറിയും സമര്‍പ്പിക്കുന്നു എന്ന് കഴിഞ്ഞദിവസം പോസ്റ്റ് ഇട്ടുകൊണ്ടാണ് അമൃതയും ഗോപിസുന്ദറും മറുപടി നല്‍കിയത്.

സംഗീത റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട് നടന്‍ ബാലയുമായി നടന്‍ ബാലയുമായി അമൃത പ്രണയത്തിലാവുകയും വിവാഹിതര്‍ ആവുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും വേര്‍പിരിയുകയായിരുന്നു. ഇരുവര്‍ക്കും ഈ ബന്ധത്തില്‍ ഒരു മകളുണ്ട്. അവന്തിക എന്നാണ് മകളുടെ പേര്.


അമൃതയും സഹോദരിയും മലയാളികളുടെ ഇഷ്ട പാട്ടുകാരാണ്. സഹോദരി അഭിരാമി സുരേഷിനൊപ്പം ചേര്‍ന്ന് അമൃതം ഗമയ എന്ന പേരില്‍ അമൃത ആരംഭിച്ച മ്യൂസിക് ബാന്‍ഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. എജി വ്ളോഗ്സ് എന്ന ഒരു യൂട്യൂബ് ചാനലും സഹോദരിമാര്‍ ചേര്‍ന്ന് നടത്തുന്നുണ്ട്. കഴിഞ്ഞദിവസം ഗോപിസുന്ദറിന്റെ പിറന്നാള്‍ ദിത്തില്‍ അമൃതയും സഹോദരി അഭിരാമിയും പിറന്നാള്‍ ആശംസകള്‍ നേര്‍ന്നതും വൈറലായിരുന്നു. എന്റെ സ്വന്തം എന്നുപറഞ്ഞായിരുന്നു അമൃതയുടെ ആശംസ. സഹോരദരനെ കണ്ടെത്തിയെന്നു പറഞ്ഞായിരുന്നു അഭിരാമിയുടെ പിറന്നാള്‍ ആശംസ.

Advertisement

പൊതുവായ വാർത്തകൾ

തൃക്കാക്കരയിൽ യുഡിഫ് ആറാടുകയാണോ…..

Published

on

തൃക്കാക്കര മണ്ഡലത്തിലെ വോട്ടെണ്ണൽ തുടരുന്നു. ആദ്യം എണ്ണിയത് പോസ്റ്റൽ വോട്ടുകളാണ് എന്നാൽ 10 പോസ്റ്റൽ വോട്ടുകളിൽ മൂന്നെണ്ണം യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിനു ലഭിചിരിക്കുന്നു.എറണാകുളം മഹാരാജാസ് കോളേജിൽ രാവിലെ എട്ടിനാണ്‌ വോട്ടെണ്ണൽ ആരംഭിച്ചത്‌.11 മണിക്ക് അന്തിമഫലം പ്രഖ്യാപിക്കാനാകും. 1,35,342 പേരാണ്‌ വോട്ട്‌ ചെയ്‌തത് 239 ബൂത്തുകളിലായി.തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഫ് സ്ഥാനാര്‍ഥി ഉമാ തോമസിന്റെ വലിയ മുന്നേറ്റം.

Uma thomas

എന്നാൽ ആദ്യ മൂന്ന് റൗണ്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ 2021-ല്‍ പി.ടി തോമസ് ഈ ഘട്ടത്തില്‍ നേടിയതിന്റെ ഇരട്ടിയോടടുത്ത ലീഡാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്.എല്‍ഡിഎഫിന് എന്തെങ്കിലും പ്രതീക്ഷയുണ്ടെങ്കില്‍ അത് അഞ്ചാം റൗണ്ടില്‍ മാത്രമാണ്. ഉമ്മ തോമസ് ആണ് ലീഡ് മുന്നിൽ നില്കുന്നത്. ഉമ്മയുടെ സമീപനനമാണ് ജനങ്ങൾ ഏറ്റെടുത്തത് എന്ന് തന്നെ പറയാം.തൃക്കാക്കരകാർക്ക് അഭിനന്ദനം ഈ വിധി കർദ്ദിനാളിൻ്റെ സ്ഥാനാർത്ഥി കെ റെയിൽ കെ വി തോമസ് എന്നിവർക്കെതിരെയുള്ള കേരള ജനതയുടെ വിധി.​കെ റെയിൽ ന് കിട്ടിയ വമ്പൻ തിരിച്ചടി ഇത് മുൻപോട്ട് ഒരു ട്രെൻഡ് ആയി മാറും എന്ന് തന്നെ പറയാം .12850 ആണ് ഇപ്പോൾ ഉമ്മ ലീഡ് ചെയുന്നത്.തൃക്കാക്കര ഉമ്മക്കൊപ്പം നിൽക്കുമോ… ഇനി നിമിഷങ്ങൾ മാത്രം വിധി അറിയാൻ.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി ടി തോമസിനു ലഭിച്ച ഭൂരിപക്ഷം ഇക്കുറി കിട്ടുമെന്ന് ഉറപ്പിക്കാന്‍ നേതാക്കള്‍ക്ക് കഴിയുന്നില്ല എന്ന് തന്നെ പറയാം.പോളിങ് കുറഞ്ഞ സാഹചര്യത്തില്‍ നേതാക്കള്‍ക്ക് ആത്മവിശ്വാസമില്ല.കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദ മൂഡിലാണ്, ആഘോഷം തുടങ്ങി. തൃക്കാക്കരയിൽ യുഡിഎഫ് ലീഡ് നേടിയത് മുഖ്യമന്ത്രി പിണറായി വിജയന് കനത്ത തിരിച്ചടിയാണെന്ന് പറയാം.30,780 മുന്നിൽ നിൽക്കുകയാണ് ഉമ്മ തോമസ് എത്തിയിരിക്കുകയോയാണ് .

Joe joseph

 

 

 

 

Continue Reading

Latest News

Trending