Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ദൃശ്യങ്ങൾ പകർത്തി : ഷമ്മിതിലകനെതിരെ നടപടി

കഴിഞ്ഞ ദിവസമായിരുന്നു താരസംഘടനയായ അമ്മയുടെ ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പും അതുപോലെ ജനറൽ ബോഡി യോഗവും നടന്നത്. അമ്മയുടെ ജനറൽ ബോഡി യോഗത്തിലേക്കും ചർച്ചയിലേക്കും മാധ്യമങ്ങൾക്ക് ക്ഷണം ഉണ്ടായിരുന്നില്ല.

എന്നാൽ, നടൻ ഷമ്മി തിലകൻ അമ്മയുടെ ജനറൽ ബോഡി യോഗം മാധ്യമങ്ങളിൽ പകർത്താൻ ശ്രമിച്ചെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇത്തരത്തിൽ ശ്രമം നടത്തിയ ഷമ്മി തിലകന് എതിരെ നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. യോഗ നടപടികൾ ഷമ്മി തിലകൻ മൊബൈലിൽ പകർത്തുന്നത് കണ്ട ഒരു താരം ഇക്കാര്യം ഭാരവാഹികളെ അറിയിക്കുകയായിരുന്നു.

Advertisement. Scroll to continue reading.

ഇതിനെ തുടർന്ന് അമ്മയിലെ നിരവധി അംഗങ്ങൾ അച്ചടക്ക ലംഘനം നടത്തിയ ഷമ്മിക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. തൽക്കാലം താക്കീത് മാത്രമാണ് നൽകിയത്. അതേസമയം, നടപടി എടുക്കണമെന്ന നിലപാടിൽ ഭൂരിഭാഗം അംഗങ്ങളും ഉറച്ചു നിൽക്കുകയാണ് .

അഞ്ഞൂറിലധികം അംഗങ്ങളാണ് അമ്മയിൽ ഉള്ളത്. ജനറൽ ബോഡിയിലും വോട്ടെടുപ്പിലും 316 അംഗങ്ങളാണ് പങ്കെടുത്തത്. ഇത്തവണയും മോഹൻലാൽ തന്നെയാണ് അമ്മയുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

നടൻ കൊല്ലം സുധിയുടെ മരണം വാർത്ത താൻ വളരെ വേദനയോടു ആണ് താൻ കേട്ടിരുന്നത് ഷമ്മി തിലകൻ പറയുന്നു. ഇപ്പോൾ നടൻ സുധിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നു,...

സിനിമ വാർത്തകൾ

മലയാള സിനിമയിൽ നിരവധി ക്യാമ്പസ് ചിത്രങ്ങളിൽ വേറിട്ട ഒരു ക്യാമ്പസ്സ്  ചിത്രം ആയിരുന്നു പ്രണയ വർണ്ണങ്ങൾ. ഇപ്പോൾ  ചിത്രത്തെ കുറിച്ചും, അതിനിടയിൽ ഉണ്ടായ പ്രശ്നങ്ങളെ കുറിച്ചും തുറന്നു പറയുകയാണ് നിർമാതാവ് ദിനേശ് പണിക്കർ....

സിനിമ വാർത്തകൾ

ഇന്നും തീയിട്ടറുകളിൽ ഗംഭീര പ്രേക്ഷക പിന്തുണ ലഭിച്ചു  മുന്നോട്ടു പോകുന്ന സൂപർ ഹിറ്റ് ചിത്രം ആണ്   പാപ്പൻ. സിനിമയെ പോലെ തന്നെ തന്റെ കഥാപാത്രത്തിനു ലഭിച്ച പ്രേക്ഷക സ്വീകാര്യതയെ കുറിച്ചും അതിനു നന്ദിയും...

സിനിമ വാർത്തകൾ

ഇപ്പോൾ താര സംഘടനായ അമ്മയുടെ  സെക്രട്ടറി  ഇടവേള ബാബു മാപ്പു പറയണം   എം ൽ എ യും നടനുമായ  ഗണേഷ് കുമാർ പറയുന്നു, സെക്രട്ടറിയുടെ പ്രസ്താവന പിൻവലിച്ചതിനു  ശേഷം മാപ്പു പറയണം എന്നാണ്...

Advertisement