കരിക്ക് എന്നെ വെബ്‌സീരിസിൽ കൂടി ഏറെ ശ്രദ്ധ നേടിയ താരമാണ് അമേയ,  കേവലം ഒരൊറ്റ വീഡിയോയിലൂടെ മറ്റ് കരിക്ക് താരങ്ങൾക്ക് കിട്ടാത്ത വരവേൽപ്പാണ് അമേയയ്ക്ക് കിട്ടിയത്. തുടർന്ന് അമേയയ്ക്ക് നിരവധി ഫോളോവേഴ്സിനെയാണ് ഇൻസ്റ്റാഗ്രാമിൽ ലഭിച്ചത്. പിന്നീട് അമേയ തൻ്റെ ജീവിതത്തെ പറ്റിയൊക്കെ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. അച്ഛനെ പറ്റിയും അമ്മയെ പറ്റിയുമൊക്കെ അമേയ പല അഭിമുഖങ്ങളിലായി തുറന്ന് പറഞ്ഞിരുന്നു. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ സിനിമ രംഗത്തേക്ക് എത്തിയത്

ഇപ്പോൾ തന്റെ പിറന്നാൾ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് താരം, അപ്പോൾ കുറച്ചുവർഷങ്ങൾക്ക് മുൻപ് ഇതേ ദിവസമാണ്… കിട്ടിയത് ലോട്ടറി ആണോ… എട്ടിന്‍റെ പണിയാണോ എന്നറിയാതെ മാതാപിതാക്കൾ ഞെട്ടിയിരുന്നത്…!’

എന്ന് കുറിച്ചുകൊണ്ടാണ് ജന്മദിന ആഘോഷ ചിത്രങ്ങള്‍ അമേയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് ആശംസ നേർന്ന് എത്തിയിരിക്കുന്നത്, ചുവന്ന വസ്ത്രത്തിൽ സുന്ദരിയായാണ് ചിത്രങ്ങളിൽ അമേയയുള്ളത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ഓസ്‍വിൻ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ട്രിവാൻഡ്രം ഹിൽട്ടൺ ഗാ‍ർഡനിലാണ് പിറന്നാളാഘോഷം നടന്നത്