Serial News
മുന്ന് വർഷത്തിന് ശേഷമുണ്ടായ സന്തോഷം പങ്കുവെച്ചു സിനിമ സീരിയൽ താരം അമ്പിളി ദേവി!!!

അമ്പിളി ദേവിയുടെ ജീവിതത്തിലുണ്ടായ പ്രതിസന്ധികളും പ്രശ്നങ്ങളുമൊക്കെ കേരളം ഒന്നടങ്കം കണ്ടതാണ്. 2019 ല്‍ രണ്ടാമതും വിവാഹം കഴിച്ചതോട് കൂടിയാണ് അമ്പിളി ദേവിയ്ക്ക് അഭിനയത്തില്‍ നിന്നും നൃത്തത്തില്‍ മാറി നില്‍ക്കേണ്ടി വന്നത്. വൈകാതെ രണ്ടാമതും ഗര്‍ഭിണിയായതോട് കൂടി ഡാന്‍സ് സ്കൂള്‍ നടത്തി വന്നെങ്കിലും സ്റ്റേജ് പ്രോഗ്രാമുകളില്‍ നിന്നും വിട്ട് നിന്നു. ഇതിനിടെ വിവാഹമോചനം കൂടി സംഭവിച്ചതോടെ അമ്പിളി വളരെ പ്രതിസന്ധിയിലായി.എന്നാൽ ഇപ്പോൾ തെന്റെ പഴയ ജീവിതം പിടിചിരിക്കുകയാണ് അമ്പിളി ദേവി. കഴിഞ്ഞ വര്‍ഷം സീരിയൽ അഭിനയത്തിലേക്ക് മടങ്ങി വന്ന താരം സ്റ്റേജിലും നൃത്തം അവതരിപ്പിച്ച് തുടങ്ങി.താരം യൂട്യൂബ് ചാനൽ കുടി ആരംഭിച്ചതോടെ തന്റെ വിശേഷങ്ങൾ ഓരോന്നായി ചാനലിലൂടെ പങ്കുവെച്ചു.
മുന്ന് വർഷത്തിന് ശേഷം സ്റ്റേജിൽ ക്ലാസിക്കൽ ഡാൻസ് അവതരിപ്പിക്കാൻ പോവുന്നതിന്റെ ടെൻഷനും സന്തോഷവും പങ്കുവെച്ച് കൊണ്ടാണ് അമ്പിളി ദേവി എത്തിയത്.2019ൽ ആണ് അവസാനമായി സ്റ്റേജിൽ കയറിയത് . അന്ന് വളരെ കെയര്‍ഫുള്‍ ആയിട്ടാണ് ഡാന്‍സ് കളിച്ചത്. കാരണം അന്ന് അജു വാവ വയറ്റില്‍ ഉണ്ടായിരുന്നോ എന്ന കണ്‍ഫ്യൂഷനുണ്ടായിരുന്നു. വിഷുവിനോട് അനുബന്ധിച്ച് ഗര്‍ഭിണിയാണെന്ന് കണ്‍ഫോം ചെയ്തു. ഡെലിവറി കഴിഞ്ഞത് കൊണ്ടും പിന്നെ കൊവിഡ് വന്ന് ഉത്സവങ്ങള്‍ ഇല്ലാത്തത് കൊണ്ടുമൊക്കെ ഡാന്‍സ് അവതരിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. പിന്നെ ഇപ്പോഴാണ് പെര്‍ഫോമന്‍സ് ചെയ്യുന്നത്.മൂത്തമകന് പത്ത് മാസം ആയപ്പോള്‍ തന്നെ ഞാന്‍ ഡാന്‍സ് കളിച്ച് തുടങ്ങിയിരുന്നു. അജു വാവ ജനിച്ചതിന് ശേഷം വേറൊരു സിറ്റുവേഷന് ആയിരുന്നല്ലോ. ഇപ്പോള്‍ മകന് അതിന് സമ്മതിക്കുമോ എന്നറിയില്ല. ഒരു പൊട്ട് തൊട്ടാല്‍ പോലും അവനത് പൊളിച്ച് കളയുകയും കമ്മല്‍ വലിച്ച് പറച്ച് കളയുകയുമൊക്കെ ചെയ്യും. എന്നാലും മേക്കപ്പ് ചെയ്യുന്നതിന്റെയും മറ്റുമൊക്കെയുള്ള വീഡിയോസ് അമ്പിളി പങ്കുവെച്ചിരുന്നു.

back to stage
Serial News
പൈങ്കിളിയ്ക്ക് വിട, ഇനി മുതല്‍ ആര്‍ജെ ശ്രുതി… പുതിയ ചുവടുവയ്പ്പുമായി താരം

മിനി സ്ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായയാളാണ് ശ്രുതി രജനീകാന്ത്. ചക്കപ്പഴം പരമ്പരയിലെ പൈങ്കിളിയെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.
അടുത്തിടെയായി പിഎച്ച്ഡി ചെയ്യുന്നതിനായി താരം പരമ്പരയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ഇപ്പോഴിതാ പുതിയൊരു മേഖലയിലേക്ക് കൂടി ശ്രുതി കടന്നിരിക്കുകയാണ്.
അഭിനയത്തിന് പുറമെ, മോഡലിംഗ്, നൃത്തം, ഏവിയേഷന്‍, ജേര്‍ണലിസം, എഴുത്ത്, ഷോ ഹോസ്റ്റിംഗ് അങ്ങനെ ഒട്ടനവധി മേഖലകളിലും കഴിവ് തെളിയിച്ചിട്ടുള്ളയാള്‍ കൂടിയാണ് ശ്രുതി.
പൈങ്കിളി എന്ന കഥാപാത്രം ഹിറ്റായതോടെ ഇന്‍സ്റ്റഗ്രാമിലടക്കം നിരവധി ആരാധകരേയും താരത്തിന് ലഭിക്കുകയുണ്ടായി. പരമ്പരയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഇടയ്ക്കിടയ്ക്ക് ഫോട്ടോഷൂട്ടുകളും വ്യത്യസ്തമായ റീല്‍സ് വീഡിയോകളുമൊക്കെ പങ്കുവയ്ക്കാറുമുണ്ട്.
അതേസമയം, തന്റെ പുതിയ ചുടുവയ്പ്പാണ് റീല്‍സ് വീഡിയോയില്‍ താരം പങ്കുവെച്ചിരിക്കുന്നത്. ആര്‍ജെയായി തുടക്കം കുറിച്ചിരിക്കുകയാണെന്നാണ് പുതിയ വീഡിയോയിലൂടെ താരം പറയുന്നത്.
‘പൈങ്കിളി എന്ന കഥാപാത്രത്തില്‍ നിന്ന് ഞാന്‍ വീണ്ടും ഫസ്റ്റ് ഗിയറിട്ട് ഈ യാത്ര തുടങ്ങിയിട്ട് രണ്ട് വര്‍ഷമാകുന്നു. ഈ രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ സിനിമ ചെയ്തു. മോഡലിംഗ് കരിയര്‍ വളര്‍ത്തിയെടുത്തു, കുട്ടിക്കാലം മുതല്‍ കാണണമെന്ന് ആഗ്രഹിച്ചവരില്‍ ചിലരെയെങ്കിലും കാണുവാന്‍ സാധിച്ചു. ഒരുപാട് ബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ചു.
സ്വന്തം കുടുംബത്തനപ്പുറം വലിയൊരു വിഭാഗം ആളുകളുടെ സ്നേഹം അറിയുവാന്‍ സാധിച്ചു. പുസ്തകമെഴുതി, ഷോകള്‍ ഹോസ്റ്റ് ചെയ്തു, ആ യാത്ര ഇപ്പോള്‍ എത്തി നില്‍ക്കുന്നത് നിങ്ങളെ കൂടുതല്‍ അടുത്തറിയാനാണ്. എന്നെ ഞാനായി നിങ്ങള്‍ക്ക് മനസ്സിലാക്കി തരുവാനാണ്. ഇന്നു മുതല്‍ നിങ്ങള്‍ക്കൊരു കൂട്ടായി ഞാനുമുണ്ടാകും, ഇത് ഓള് ഈസ് വെല്‍, ഞാന്‍ ആര്‍ജെ ശ്രുതി രജനികാന്ത്, കേള്‍ക്കൂ കേള്‍ക്കൂ കേട്ടുകൊണ്ടിരിക്കൂ’…, എന്നാണ് ശ്രുതി പങ്കുവെച്ചിരിക്കുന്ന റീല്‍സില്‍ താരം പറഞ്ഞിരിക്കുന്നത്.
-
Serial News7 days ago
പൈങ്കിളിയ്ക്ക് വിട, ഇനി മുതല്‍ ആര്‍ജെ ശ്രുതി… പുതിയ ചുവടുവയ്പ്പുമായി താരം
-
Film News5 days ago
റേഡിയോ ജോക്കിയുടെ ചിത്രവുമായി ഗൗതമി നായർ സിനിമയിലേക്ക്…
-
Film News6 days ago
‘ആഞ്ഞു വലിക്കെടാ’ ഷൈൻ ടോം ചാക്കോടെ പാട്ട് ശ്രദ്ധയമാകുന്നു!!!!!
-
Film News5 days ago
“കണ്ണു കൊണ്ടു നുള്ളി”എന്ന മനോഹരഗാനം പുറത്തിറങ്ങി…..
-
General News7 days ago
വിമാന യാത്രയ്ക്കിടെ ജനനം; മാലാഖകുഞ്ഞിന് ‘ആകാശം’ പേരിട്ട് അമ്മ, ഹൃദയം നിറയ്ക്കുന്ന കുറിപ്പുമായി ക്യാപ്റ്റന്‍
-
Film News6 days ago
വിവാഹം ഉടൻ ഉണ്ടാകും എന്ന് ലക്ഷ്മി ഗോപാലസ്വാമി!!!
-
Film News5 days ago
രാക്കിളിപ്പാട്ടിലെ ‘ധും ധും ധും ദൂരെയേതോ’ ഗായിക സംഗീത സചിത് അന്തരിച്ചു……