മലയാള സിനിമയുടെ  പിന്നണിയിൽ കണ്ടു തുടങ്ങിയ പെൺ മുഖങ്ങളിൽ ഒന്നായിരുന്നു ഓൾ റൗണ്ടറായ അംബിക റാവു. കോവിഡ് ബാധ്യതയായി എറണാകുളത്തെ  ഒരു സ്വകാര്യ ഹോസ്പിറ്റലിൽ ചിത്സയിൽ ആയിരുന്നു, കൂടാതെ കിഡ്‌നി സംബന്ധമായും അസുഖം ഉണ്ടായിരുന്നു ,കഴിഞ്ഞ ദിവസം പത്തരയ്ക്ക് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം സംഭവിച്ചത്. അനുരാഗകരിക്കിൻ വെള്ളം, കുമ്പളങ്ങി നൈറ്റ്സ്, മീശ മാധവൻ, പട്ടാളം,ഗ്രാമഫോൺ, സ്വപ്നകൂട്, യാത്രക്കാരുടെ ശ്രെദ്ധക്ക്, വൈറസ്, എന്നി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. തൊമ്മനും,മക്കളും, സാൾട് ആൻഡ് പെപ്പർ, രാജമാണിക്യം എന്നി ചിത്രങ്ങളുടെ സഹ സംവിധായികയായും പ്രവർത്തിച്ചിട്ടുണ്ട്.

ബാല ചന്ദ്ര മേനോൻ സംവിധാനം ചെയ്ത് കൃഷ്ണഗോപാല കൃഷ്ണ എന്ന ചിത്രത്തിലൂടെ ആണ് അസിറ്റന്റ് ഡയറക്ടറായി അംബിക സിനിമ മേഖലയിൽ എത്തുന്നത്. എന്നാൽ അഭിനയം മീശ മാധവനിലെ ഒരു ചെറിയ വേഷം ചെയ്യ്തുകൊണ്ടായിരുന്നു വന്നത്. കഴിഞ്ഞ 20 വര്ഷത്തോളം സിനിമ മേഖലയിൽ തന്നെ പ്രവർത്തിച്ചിരുന്നു താരം. പത്മ പ്രിയ,ജയപ്രദ, വിമല രാമൻ എന്നി താരങ്ങൾക്കു മലയാള പറഞ്ഞു കൊടുത്തത് അംബിക ആയതിനാൽ താരത്തെ ദ് കോച്ച് എന്ന പേരിലും അറിയപ്പെടാൻ തുടങ്ങിയതും.


തന്റെ 37;൦ വയസിൽ ആയിരുന്നു താരം ചലച്ചിത്രലോകത്തു എത്തപെടുന്നത്. താരത്തിന്റെ അപ്രതീഷിത മരണം എന്നും, അന്ത്യത്തിൽ സിനിമാലോകം ഒന്നടങ്കം ഉള്ളവർ ആദരഞ്ജലികൾ അർപ്പിക്കുകയും ചെയ്യ്തു.തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിന് സമീപം രാമേശ്വര ഭവനിലായിരുന്നു താമസം.  രാഹുൽ,സോഹൻ എന്നിവരാണ് മക്കൾ . സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും നടത്തുന്നതും.