തെന്നിന്ത്യൻ സുന്ദരി അമല പോൾ വീണ്ടും വിവാഹിതയായിരിക്കുകയാണ്. രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങൾ അമല പോളിന്റെ വരൻ ജഗത് ദേശായിയാണ് സോഷ്യൽ മീഡിയ വഴി പങ്കിട്ടത്. കൊച്ചിയിലെ പ്രമുഖ ഹോട്ടലായ ഗ്രാന്റ് ഹയാത്ത് ബോൾഗാട്ടിയിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. മാരീഡ് എന്ന ഹാഷ്ടാഗിലാണ് ജഗത് ദേശായി ചിത്രങ്ങൾ പങ്കു വെച്ചത്. ഇതോടെയാണ് അമലയുടെ വിവാഹം കഴിഞ്ഞ വിവരം ആരാധകരും അറിഞ്ഞത്. വളരെ സിംപിളായ വിവാഹമായിരുന്നുവെന്നാണ് ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകൾ നേർന്ന് എത്തിയത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ലാവണ്ടർ നിറത്തിലുള്ള ലഹങ്കയും അതിനോട് ഇണങ്ങുന്ന ചോക്കറും മോതിരവും കമ്മലുമാണ് അമല ധരിച്ചിരുന്നത്. ലാവണ്ടറും ക്രീമും കലർന്ന ഷേർവാണിയായിരുന്നു ജഗത് ദേശായിയുടെ വേഷം. രണ്ട് ആത്മാക്കൾ… ഒരു ഡെസ്റ്റിനി… ഈ ജീവിതകാലം മുഴുവൻ എന്റെ ദിവ്യ സ്ത്രീത്വവുമായി കൈകോർത്ത് നടക്കുന്നു എന്നാണ് ചിത്രങ്ങൾ പങ്കിട്ട് ജഗത് ദേശായി കുറിച്ചത്. മാരീഡ് എന്ന ഹാഷ്ടാഗും ചിത്രങ്ങൾക്കൊപ്പം ജഗത് ചേർത്തിരുന്നു
എന്നാൽ അമലയുടെ കേരളത്തിലെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി ഒരു എൻഗേജ്മെന്റ് എന്ന രീതിയിലാണ് കൊച്ചിയിൽ ചടങ്ങുകൾ നടന്നതെന്നും ജഗതിന്റെ കുടുംബാംഗങ്ങളുടെ ആചാര പ്രകാരമുള്ള വിവാഹ ചടങ്ങുകൾ വൈകാതെ ജഗതിന്റെ ജന്മനാട്ടിൽ നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സൗത്ത് ഇന്ത്യയിലെ സെലിബ്രിറ്റികളെല്ലാം അമലയ്ക്കും ജഗതിനും ആശംസകൾ നേർന്ന് എത്തിയിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സോഷ്യൽമീഡിയ വഴി അമലയും ജഗതും പ്രണയം പരസ്യപ്പെടുത്തിയത്. അമലയുടെ പിറന്നാൾ ദിനം കൂടിയായിരുന്നു അന്ന്. ഈ പിറന്നാളിന് ജീവിതത്തിൽ വീണ്ടും പ്രണയം കണ്ടെത്തിയതിന്റെ സന്തോഷവുമായാണ് അമല പോൾ പിറന്നാൾ ആഘോഷിച്ചത്. ജഗത് ദേശായിയുമായി സ്വപ്നം പോലൊരു വിവാഹനിശ്ചയം നടന്നതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലായിരുന്നു. ഗുജറാത്ത് സ്വദേശിയാണ് അമലയുടെ പ്രിയതമൻ ജഗത്. പാട്ടും പാടി നൃത്തവും ചെയ്താണ് ജഗത് അമലയോട് പ്രൊപോസൽ നടത്തിയത്. ഹോട്ടൽ-ഹോസ്പിറ്റാലിറ്റി മേഖലയിൽ ജോലി ചെയ്യുന്ന സൂറത്ത് സ്വദേശിയാണ് ജഗത്. നിലവിൽ ഗോവയിലാണ് താമസം. സിനിമയുമായി ഒരു ബന്ധവുമില്ലാത്ത ജഗതിനെ അമല ഒരു പാർട്ടിക്കിടെ കണ്ടുമുട്ടിയതാണ്. അവിടെത്തുടങ്ങിയ പരിചയം പിന്നീട് പ്രണയമായി വിവാഹത്തിലേക്ക് എത്തുകയായിരുന്നു. അമലയുടെ രണ്ടാം വിവാഹമായതുകൊണ്ട് തന്നെ അത്തരത്തിലുള്ള ചില നെഗറ്റീവ് കമന്റുകളും ഇവരുടെ വിവാഹചിത്രങ്ങൾക്ക് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. റെസ്റ്റ് ഓഫ് മൈ ലൈഫ് എന്നത് പതിവായി എല്ലാവരും പറയുന്നതല്ലേ…
അതിലൊന്നും വലിയ കാര്യമില്ല, ഈ വിവാഹം എത്രനാൾ നീണ്ടുനിൽക്കും എന്നൊക്കെയാണ് പരിഹസിച്ച് വന്ന കമന്റുകൾ. അമലയുടെ ആദ്യ വിവാഹം ദൈവത്തിരുമകൾ അടക്കമുള്ള സിനിമകളുടെ സംവിധായകൻ എ.എൽ വിജയിയുമായിട്ടായിരുന്നു. ക്രിസ്ത്യൻ, ഹിന്ദു ആചാര പ്രകാരം ഗംഭീരമായി നടന്ന വിവാഹത്തിൽ ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്തിരുന്നു. ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണെങ്കിൽ കൂടിയും ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. അമലയുമായുള്ള ബന്ധം വേർപ്പെടുത്തിയ ശേഷം വിജയ് വീണ്ടും വിവാഹിതനായി. അമല എന്നാൽ സിംഗിൾ ലൈഫ് നയിക്കുകയായിരുന്നു. അതിനിടയിൽ സുഹൃത്തായ ഉത്തരേന്ത്യൻ ഗായകൻ അമലയുടെ ഒപ്പമുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ വിവാഹമെന്ന നിലയിൽ പ്രചരിപ്പിച്ചിരുന്നു. അതിൽ അമല പോൾ പരാതി നൽകുകയും ചെയ്തു. യാത്രകളെ സ്നേഹിക്കുന്ന അമലയുടെ ഇഷ്‌ടത്തിന് ചേരുന്നയാളാണ് ജഗത്. ജഗത്തിന്റെ പേജ് പരിശോധിച്ചാൽ അതിൽ യാത്രകൾ നടത്തിയതിന്റെ ചിത്രങ്ങൾ കാണാൻ സാധിക്കും. അതുപോലെ ഫിറ്റ്നസ് പ്രേമി കൂടിയാണ്. അമലയുടെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ ആടുജീവിതമാണ്.
