മലയാളത്തിലും തമിഴിലും മറ്റു ഭാഷകളിലും ഒക്കെ തിളങ്ങി നിൽക്കുന്ന ഒരു നടിയാണ് അമല പോൾ, തന്റെ കഥാപാത്രങ്ങളെ എല്ലാം വളരെ മികവുറ്റതാക്കാൻ അമലയ്ക്ക് സാധിക്കും, ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തെ വളരെ പെട്ടെന്ന് കീഴടക്കുവാൻ അമലയ്ക്ക് കഴിഞ്ഞു, മലയാളത്തിൽ ചുരുക്കം സിനിമകളെ അമല ചെയ്തിട്ടുള്ളു, എന്നാൽ അതെല്ലാം പെട്ടെന്ന് തന്നെ പ്രേക്ഷക സ്വീകാര്യത നേടി.
തമിഴിലാണ് താരം ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്നത്. അടുത്തിടെ താരത്തിന്റെ വിവാഹ വാർത്തകൾ പുറത്ത് വന്നിരുന്നു എന്നാൽ അത് സത്യം അല്ല എന്ന് അമല തന്നെ പറഞിരുന്നുഞാൻ വിവാഹിത അല്ല, ഇപ്പോൾ ഞാൻ സിനിമയുമായി തിരക്കിലാണ്, മറ്റൊന്നിനെ പറ്റിയും എനിക്ക് ചിന്ത ഇല്ല. എന്റെ തിരക്കുകൾ ഒഴിഞ്ഞതിനു ശേഷം മാത്രമേ ഞാൻ വിവാഹം കഴിക്കു, ഞാനെന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളതാണ്, അതുപോലെ വിവാഹവും ഞാന്‍ അറിയിക്കും. അതുവരെ ഗോസിപ്പുകള്‍ പ്രചരിപ്പിക്കരുത്. സമയമാകുമ്ബോള്‍ ഞാന്‍ അറിയിക്കും എന്നാണ് താരം പറഞ്ഞത് ഇപ്പോൾ തന്റെ വീട്ടിലെ പുതിയൊരു സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് താരം.
അമലയുടെ സഹോദരൻ വിവാഹിതനാകുകയാണ്. താരത്തിന്റെ സഹോദരൻ അഭിജിത്ത് പോളാണ് വിവാഹിതനാകാൻ പോകുന്നത്, അമല തന്നെയാണ് ഈ വാർത്ത പുറത്ത് വിട്ടത്, തന്റെ സഹോദരന്റെയും സഹോദരൻ വിവാഹം കഴിക്കാൻ പോകുന്ന കുട്ടിയുടെയും ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്.