മലയാളത്തിലും, തെന്നിന്ധ്യയിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ച്ച വെച്ച നടിയായിരുന്നു അമല പോൾ. സാധാരണ വേഷങ്ങളും, ഗ്ലാമർ വേഷങ്ങളും ചെയ്യ്തു കൊണ്ട് തന്നെയാണ് അമലക്കു പ്രധാന്യം ഉള്ള കഥാപാത്രങ്ങൾ സിനിമയിൽ ലഭിച്ചതും. മലയാളത്തിൽ ‘നീല താമര’എന്ന ചിത്രത്തിലൂടെ ആയിരുന്നു അമല രംഗപ്രവേശം ചെയ്യ്തത്. അതിനു ശേഷം നിരവധി സിനിമകൾ മലയാളത്തിലും, തമിഴിലും, തെലുങ്കിലും ചെയ്യ്തിരുന്നു. ‘ദൈവ തിരുമകൾ’എന്ന ചിത്രത്തിലൂടെ ആയിരുന്നു സംവിധായകൻ വിജയും, അമലയും കണ്ടുമുട്ടുന്നതും പിന്നീട് പ്രണയത്തിൽ നിന്നും വിവാഹത്തിൽ കലാശിക്കുകയും ചെയ്യ്തു. 2014 വിവാഹിതരായ ഇവർ 2017 ൽ ബന്ധം വേർപെടുത്തുകയും ചെയ്യ്തു.


നേരത്തെ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രെദ്ധ ആകുന്നത്. ദൈവ തിരുമകൾ എന്ന സിനിമയിൽ ഇരുവരും ഒരു സംവിധായകൻ, നടി ബന്ധം മാത്രം ആണ് ഉടലെടുത്തിരുന്നത്. എന്നാൽ ‘തലൈവ’എന്ന ചിത്രത്തിലൂടെ ആ ബന്ധം പ്രണയത്തിൽ വഴി തെളിയിക്കുകയും ചെയ്യ്തു. തന്നെ ഒരിക്കലും വിജയ് പ്രോപ്പ്സ് ചെയ്യ്തിട്ടില്ല എന്നു അമല പറയുന്നു.


വിജയ്ക്ക് എപ്പോളും സീരിയസായി പോകാൻ ആയിരുന്നു ഇഷ്ട്ടം. ഞാൻ എന്റെ ഇഷ്ട്ടം പറഞ്ഞപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് ആലോചിക്കാം കാരണം തന്റെ കരിയറിനെ ആയിരുന്നു വിജയ് പ്രധാന്യം നൽകിയത്. എന്നാൽ ഇരുവരും പെട്ടന്ന് വിവാഹിതരാകുകയും ചെയ്യ്തു. വിവാഹം കഴിഞ്ഞിട്ടും ഞാൻ അഭിനയത്തിൽ തിരിച്ചു വരുമോ എന്ന് സംശയം ഉണ്ടായിരുന്നു കാരണം താൻ ഒന്നിലും സ്ഥിരമായി നിൽക്കാത്ത ആളാണ് അമല പറയുന്നു. ഞങ്ങൾ തമ്മിൽ വഴക്കിട്ടാൽ ആദ്യം സോറി പറയുന്നത് വിജയ് ആയിരുന്നു. എന്നെ നിയന്ത്രികൻ വിജയിയും വിജയിയെ ഭ്രാന്ത് പിടിപ്പിക്കാൻ ഞാനും എപ്പോളും ഉണ്ടാക്കും അങ്ങനെ വിപരീത ദ്രുവങ്ങളിൽ ആയിരുന്നു ഞങ്ങളുടെ സഞ്ചാരം തന്നെ അമല പറയുന്നു.