മലയാളത്തിലും, മറ്റു ഭാഷകളിലും ഒരുപോലെ അഭിനയം കാഴ്ച്ച വെച്ച നടിയാണ് അമല പോൾ, ഇപ്പോൾ താരം ഒരു അമ്മയാകുന്നതിന്റെ സന്തോഷത്തിലാണ്,ഇപ്പോൾ താരം വിഷമകരമായ പല ഘട്ടങ്ങളെയും അഭിമുഖീകരിച്ച തന്റെ കരിയറിനെയും ജീവിതത്തെയും കുറിച്ച് സംസാരിക്കുകയാണ് ഒരു അഭിമുഖ്ത്തിൽ, മനുഷ്യരെന്ന നിലയിൽ എല്ലാ ദിവസവും എണീക്കുമ്പോൾ തന്നെ  പുതിയ തുടക്കമാണ്, ഈ 32മത്ത്   വയസിൽ ഒരു കിന്റർ ​ഗാർഡനിൽ എത്തിയ പോലെയാണ്, മുപ്പത് വരെ ജീവിതത്തിൽ ഒരുപാട് തെറ്റുകളും തിരുത്തലുകളും ഉണ്ടായിട്ടുണ്ട്,


പക്ഷെ ഇപ്പോൾ ഒരു ഒഴുക്കിൽ വന്ന പോലെഎന്നും ജീവിതത്തിൽ  മികച്ച തീരുമാനങ്ങൾ തനിക്കിപ്പോൾ എടുക്കാൻ കഴിയുന്നു, തന്റെ  ആവശ്യങ്ങൾക്ക്  മറ്റെന്തിനേക്കാൾ കൂടുതൽ പ്രാധാന്യം ഇപ്പോൾ  നൽകുന്നു. സമാധാനത്തിനും ധൃ‍തി പിടിക്കാത്ത ജീവിതത്തിനും താനിന്ന് പ്രാധാന്യം നൽകുന്നെന്നും അമല പോൾ പറയുന്നു, പല ഘട്ടങ്ങളിൽ പല ഉപദേശങ്ങൾ ലഭിക്കാറുണ്ട് ചിലപ്പോൾ വീട്ടുകാരിൽ നിന്ന് അല്ലെങ്കിൽ സുഹൃത്തുക്കളിൽ നിന്ന്, നടി സുരേഷ് ഗോപിയെ കുറിച്ചും പറയുന്നു


സുരേഷ് ​ഗോപി തനിക്കൊരു മെന്റർ ആണ്, ജീവിതത്തെക്കുറിച്ചും ,ആത്മീയതയെക്കുറിച്ചുമൊക്കെ തന്നോട് സുരേഷ് ഗോപി പറയാറുണ്ട്, മാനസികമായ തകർന്ന് പോയ   ഘട്ടത്തിലൂടെ താൻ  പോയിട്ടുണ്ട്. ഒരു ദിവസം താൻ  തന്റെ സന്തോഷം കണ്ടെത്തുമെന്ന് അന്ന്  താൻ  സ്വപ്നം കണ്ടിരുന്നു. അതിലൊക്കെ ഇപ്പോൾ എത്തി നിൽക്കുന്നു. വീട്ടിൽ നിന്നും പുറത്തിറങ്ങാത്ത ഒരു ഘ‌ട്ടം തനിക്കുണ്ടായി‌ട്ടുണ്ട് എന്നുംനടി പറയുന്നു