അൽത്താഫ് സലിം ചിത്രത്തിൽ ഇനിയും ഫഹദ് ഫാസിൽ; ചിത്രത്തിന് കുറിച്ച് പറയുന്നു നിർമാതാവ്

അൽത്താഫ് സലിം ചിത്രത്തിൽ ഇനിയും ഫഹദ് ഫാസിൽ; ചിത്രത്തിന് കുറിച്ച് പറയുന്നു നിർമാതാവ്

അൽത്താഫ് സലിം ചിത്രത്തിൽ  ഇനിയും ഫഹദ് ഫാസിൽ; ചിത്രത്തിന് കുറിച്ച് പറയുന്നു നിർമാതാവ്

ഞണ്ടുകളുടെ നാട്ടിൽ എന്ന നിവിൻ പോളി ചിത്രത്തിന്റെ സംവിധായകൻ അൽത്താഫ് സലിം ഇപ്പോൾ തന്റെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിൽ. ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത് മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിൽ ആണ്. ഒരു പിടി നല്ല ചിത്രങ്ങൾ സംവിധാനം ചെയ്ത് സംവിധായകൻ ആണ് അൽത്താഫ് സലിം ഇതിന്റെ നിർമ്മാതാവ് ആഷിക് ഉസ്മാൻ ക്യാൻ ചാനൽ മീഡിയയോട് ആണ് ഈ കാര്യങ്ങൾ പറഞ്ഞത്.

ഈ ചിത്രത്തിൽ രണ്ടു നായികമാർ ഉണ്ടെന്നും അവരുടെ കാസ്റ്റിംഗ് നടക്കുന്നതെ ഉള്ളു എന്നും അദ്ദേഹം പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ അവസാനം ചെന്നൈയില്‍ തുടങ്ങും എന്നും അദ്ദേഹം പറഞ്ഞു. ഓണം റിലീസ് ആയാണ് അൽത്താഫ് ഒരുക്കിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രം റിലീസ് ചെയ്തത്. ഈ ചിത്രം സംവിധാനം ചെയ്ത അൽത്താഫ് പ്രേമം, സഖാവ് എന്നീ ചിത്രങ്ങളിൽ നിവിൻ പോളിയോടൊപ്പം അഭിനയിച്ചു കയ്യടി നേടുകയും ചെയ്തിട്ടുണ്ട്. ഐശ്വര്യ ലക്ഷ്മി നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണ് ഇത്.

 ഈ ചിത്രത്തിൽ അഹാന കൃഷ്ണ കുമാർ, ശാന്തി കൃഷ്ണ, ലാല്‍, ശ്രിന്ദ, ദിലീഷ് പോത്തന്‍, ശബരീഷ് വര്‍മ്മ, സിജു വില്‍സണ്‍, ഷറഫുദീൻ, കൃഷ്ണ ശങ്കർ എന്നിവരും അഭിനയിച്ചിട്ടുണ്ട്. പോളി ജൂനിയർ പിക്ചർസിന്റെ ബാനറിൽ നിവിൻ പോളി തന്നെ നിർമ്മിച്ച ചിത്രം കൂടിയാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള. ഒരു ഫീൽ ഗുഡ് ഫാമിലി ചിത്രമായാണ് അൽത്താഫ് ഈ സിനിമ ഒരുക്കിയത്.അൽത്താഫ് സലിം , ജോർജ് കോരയും ചേർന്നാണ് ചിത്രം രചിച്ചത്.