പ്രേമം എന്ന ഒരു ഒറ്റ സിനിമ കൊണ്ട് സിനിമ പ്രേഷകർക്കു പ്രിയങ്കരനായ സംവിധയകനും നടനുമാണ് അൽഫോൻസ് പുത്രൻ. ഇപ്പോൾ അൽഫോൻസിൻറെ ഒരു പ്രസ്തവാന വളരെ യധികം പ്രേക്ഷകരെ ആവേശത്തിലാക്കി ഇരിക്കുകയാണ്.തന്റെ ഫേസ്ബുക് പേജിലൂടെ ആണ് ഈ പ്രസ്‌താവന പങ്കു വെച്ചിരിക്കുന്നത്. വിജയ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ്.നെൽസൺ ദിലീപ്കുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നതു. ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങിയിരുന്നു. ജോളി ഒ ജിംഖാന എന്ന് തുടങ്ങുന്ന ഗാനത്തിന് ലിറിക്കൽ വീഡിയോ ആണ് പുറത്തിറങ്ങിയത്.അൽഫോൻസ് പുത്രൻ ഇത് തന്റെ ഫേസ്ബുക് പേജിലൂടെ പങ്കു വെച്ച്.

ഈ പോസ്റ്റിനു താഴെ ആയി ഒരു ആരാധകൻ വിജയ് തന്റെ മകനൊപ്പം ഒരു പ്രണയ ചിത്രം വേണം എന്നാവശ്യപെടുന്നതും അൽഫോൻസ് വ്യക്തമാക്കി . ഇതിനു താരം നൽകിയ മറുപടി വളരെ ശ്രെദ്ധയാർന്നു. പ്രേമം എന്ന ചിത്രം കണ്ടതിനുശേഷം തമിഴ്നാട്ടിൽനിന്നും ദളപതി വിജയ് ആണ് തന്നെ ആദ്യം ഫോണിൽ വിളിച്ചത്. അദ്ദേഹത്തിൻറെ മാനേജറും നിർമ്മാതാവുമായ ഹായ് ജഗദീശനിലൂടെ ആണ് അദ്ദേഹം തന്നെ കോൺടാക്ട് ചെയ്തത്. ഒരു പ്രവശ്യം ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഒരിക്കൽ അദ്ദേഹം തന്നെ ഒരു സിനിമ ചെയ്യാൻ വിളിക്കുമെന്ന് പ്രതീക്ഷയിലാണ് എന്നും അൽഫോൻസ് കുറിച്ച്

ഇതോടെ ആരാധകർ ആവേശത്തിലാണ്. ഇരുവരും ഒരുമിച്ച് ഒരു സിനിമ സംഭവിച്ചേക്കാം എന്ന പ്രതീക്ഷയിലാണ് അവർ. പൃഥ്വിരാജ് നയൻതാര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗോൾഡ് എന്ന ചിത്രമാണ് അൽഫോൺസ് പുത്രൻ ഏറ്റവും പുതിയതായി സംവിധാനം ചെയ്യുന്നത്.