എന്തും വെട്ടി തുറന്നു പറയുന്ന ഒരു നടനും സംവിധയകനുമാണ് അൽഫോൻസ് പുത്രൻ, ഇപ്പോൾ താരത്തിന്റെ തമിഴ് സിനിമയുടെ ഓഡിഷൻ കേരളത്തിൽ ഉണ്ടാകുമോ എന്ന ആരാധകന്റെ ചോദ്യത്തിന് കിടിലൻ മറുപടിയുമായി താരം. തന്റെ ചിത്രങ്ങൾ പ്രേമം, ഗോൾഡ് ഇവയെല്ലാം കേരളത്തിൽ ഒരുപാടു വിമര്ശനങ്ങൾ  ആണ് തന്നിരിക്കുന്നത്‌ , അതുകൊണ്ടു തന്നെ താൻ ഇപ്പോൾ ദുബായിൽ ആണെന്നും, തനിക്ക് തോന്നുമ്പോൾ കേരളത്തിൽ വരുമെന്നും പറയുന്നു.

ഏപ്രിൽ 10 വരെ അൽഫോൻസിൻറെ പുതിയ ചിത്രം ചെന്നയിൽ ആണ് ഓഡിഷൻ നടത്തുന്നത്. ഈ ഒരു കാര്യവുമായി താരം ഒരു പോസ്റ്റ് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു, അതിനു താഴ് കമന്റുമായി നിരവധി ആരാധകർ ചോദിച്ചു കേരളത്തിൽ എന്നാണ് ഓഡിഷൻ എന്ന്, അതിനാണ് താരം കിടിലൻ മറുപടി കൊടുത്തത് .

എന്നിട്ട് എന്തിനാ, നേരം ചെയ്തപ്പൊ പുച്ഛം. പ്രേമത്തിന്റെ ടൈറ്റില്‍ പൂമ്പാറ്റ വന്നിരിക്കുന്നത് ചെമ്പരത്തി പൂവിലാണ്. നിങ്ങള്‍ കണ്ടത് ചെമ്പരത്തി പൂ മാത്രമാണ്. ഗോള്‍ഡാണെങ്കില്‍ മോശം പടവും. എന്നിട്ടും ഞാന്‍ ഇനി കേരളത്തില്‍ വരാന്‍, കേരളം എന്റെ കാമുകിയും, ഞാന്‍ കേരളത്തിന്റെ കാമുകനും അല്ല. നന്ദിയുണ്ട്, ജീവനോടെ വിട്ടതില്‍ സന്തോഷം. ഇനി എനിക്ക് തോന്നുമ്പോള്‍ കേരളത്തില്‍ വരും. ഞാനും ഒരു മലയാളി ആണല്ലോ. ഞാന്‍ ദുബായിലാണ് എന്ന് വിചാരിച്ചാല്‍ മതി,ഇതായിരുന്നു മറുപടി