മോഹൻലാൽ നായകനായ ‘എലോൺ’ , ചിത്രത്തിന്റെ ടീസർ ഒരെണ്ണം കൂടി അണിയറ പ്രവർത്തകർ പുറത്തു വിട്ടു, നാളെയാണ് ചിത്രം റിലീസിനായി എത്തുന്നത്, ഷാജി കൈലാസ് കൂട്ടുകെട്ടിൽ നീണ്ട ഇടവേളക്കു ശേഷമാണ് മോഹൻലാൽ ഇങ്ങനൊരു ചിത്രം ചെയ്യുന്നത്, ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേക്ഷകർ.

കയോസ് സിദ്ധാന്തത്തില്‍ പറയുന്ന ബട്ടര്‍ഫ്ലൈ എഫക്റ്റിനെ കുറിച്ചാണ് ടീസറില്‍ മോഹന്‍ലാലിന്റെ കഥാപാത്രം പറയുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് എലോണിന്റെ നിര്‍മ്മാണം.ആശിർവാദ് ബാനറിൽ നിർമിക്കുന്ന മുപ്പതാമത്തെ ചിത്രം ആൺ എലോൺ. റിപ്പബ്ലിക് ദിനമായ നാളെയാണ് ചിത്രം തീയറ്ററിൽ റിലീസിനായി എത്തുന്നത്.

‘റെഡ് ചില്ലീസ് ‘ എന്ന ചിത്രത്തിൽ ആയിരുന്നു മോഹൻലാൽ, ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഉള്ള അവസാന ചിത്രം അതിനു ശേഷം നീണ്ട ഒരു ഇടവേള തന്നെ എടുത്തു ഇരുവരും ഒന്നിച്ചു പ്രവർത്തിചാ എലോൺ എന്ന ചിത്രം വരാൻ. ആശിര് വാദിന്റെ ആദ്യ ചിത്രം നരസിംഹം ആയിരുന്നു ഇപ്പോൾ മുപ്പതാമത്തെ ചിത്രം ആണ് എലോൺ