മലയാള സിനിമയിലെ നർമ്മകലാ  വല്ലഭവൻ ആണ്  നടൻ ഇന്നസെന്റ്. കലയോടുള്ള തന്റെ അഭിനിവേശം കൊണ്ടുതന്നെ മദ്രാസിലേക്ക് വണ്ടി കയറിയ നടൻ ആദ്യം  പ്രൊഡക്ഷൻ എക്സ്ക്യൂട്ടീവ് ആയി ജോലി നോക്കുകയും, അതിനിടയിൽ നെല്ല് എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്യുകയും ചെയ്‌തു.  പഠനത്തിൽ അത്ര പ്രാവണ്യം പുലർത്താത്ത നടൻ രാഷ്ട്രീയത്തിൽ  ഇറങ്ങുകയും ഒപ്പം മോഹൻ എന്ന സംവിധായകൻ  മുഖേന സിനിമയിൽ എത്തുകയും ചെയ്യ്തു. രാഷ്ട്രീയത്തിൽ മാത്രമല്ല താരം നാടകാഭിനയത്തിലും തന്റെ കഴിവ് തെളിയിച്ചിരുന്നു.

ഹാസ്യം മാത്രമല്ല താരം ഒട്ടേറെ സിനിമകളിൽ സീരിയസ് കഥാപാത്രങ്ങളും അഭിനയിച്ചിട്ടുണ്ട്. ‘അമ്മ എന്ന സംഘടനയിൽ 12  വർഷകാലം അദ്ദേഹം പ്രസിഡന്റ് ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തെ കാണുന്ന കാലം മുതൽ ജുബ്ബയാണ് ധരിക്കുന്നതു, ഇങ്ങനെ ഒരു വേഷം അണിയാനുള്ള കാരണത്തെ കുറിച്ച് അദ്ദേഹം ഒരു നർമ്മ രീതിയിൽ പറയുകയാണ്. എന്താണ് ഇങ്ങനെ ഒരു വേഷം ഇടാൻ എന്ന് പലരും അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട് എന്ന് പറയുന്നു. ഒരിക്കൽ ജയറാം തന്റെ സ്വന്തം നാടായ പെരുമ്പവൂരിൽ ഒരു പ്രോഗ്രാമിനെ എത്തി. പ്രോഗ്രമിന്റെ തിരക്കിനിടയിൽ ആരോ  ജയറാമിന്റെ മുണ്ടു അഴിച്ചുകൊണ്ടു പോയി ഭാഗ്യത്തിന് ജയറാം ജുബ്ബയാണ് ധരിച്ചത്.

അന്ന് മുതൽ തനിക്കും തോന്നി ജുബ്ബയാണ് നല്ലത് എന്ന് ഒരു ചെറുപുഞ്ചിരിയോട് അദ്ദേഹം പറഞ്ഞു. മുണ്ടഴിഞ്ഞു പോയാലും ജുബ്ബയുണ്ടല്ലോ , നാണക്കേട് ഉണ്ടവില്ലല്ലോ അദ്ദേഹം പറയുന്നു. അന്ന് ജയറാം ജുബ്ബ അണിഞ്ഞതുകൊണ്ടു മുണ്ട്   നഷ്ടപ്പെട്ടിട്ടും നാണം  കെടേണ്ടി വന്നില്ലല്ലോ ഭാഗ്യം , എല്ലാ പ്രമുഖ വ്യക്തികളും ജുബ്ബ അണിയുന്നുന്നത് നല്ലതായിരിക്കും എന്നും  നടൻ പറയുന്നു.