യൂറോപ്പിൽ തന്റെ 40 പിറന്നാൾ ആഘോഷമാക്കുകയാണ് മലയാള പ്രേഷകരുടെ അല്ലുഅർജുൻ.മലയാള പ്രേക്ഷകർ അല്ലുഅർജുൻ ചത്രങ്ങളും വമ്പൻ ആഘോഷമായാണ് ആരാധകർ വരവേറ്റത്.കുടുംബത്തോടൊപ്പം യുറോപ്പിലാണ് അല്ലുവിന്റെ പിറന്നാൾ ആഘോഷം.ഭാര്യയും മക്കളും ഒത്താണ് ആഘോഷം.പുഷ്പ്പ ആണ് അല്ലുഅർജുൻ ഇപ്പോൾ മലയാള പ്രേക്ഷാകർക്കു നൽകിയിരിക്കുന്നത്.എന്നാൽ ദി റൂൾ ആണ് അല്ലുവിന്റെ വരാനിരിക്കുന്ന ചിത്രം. മലയാളി താരം ഫഹദ് ഫാസിൽ വില്ലനായി എത്തുന്ന ചിത്രം ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കും.2003 ൽ പുറത്തിറങ്ങിയ ഗംഗോത്രി എന്ന തെലുങ്ക് ചിത്രത്തിലാണ് അല്ലു അർജുൻ നായകനായി അരങ്ങേറ്റം കുറിച്ചത്. അടുത്ത രണ്ട് വർഷത്തേക്ക് പ്രതീക്ഷ നൽകുന്ന ഒരുപിടി ചിത്രങ്ങൾ തന്നെ അല്ലുവിനുണ്ട്.

എന്നാൽ “ആര്യ” എന്ന ചിത്രം മലയാളത്തിലേക്ക് മൊഴിമാറ്റിയതോടെയാണ് അല്ലു അർജുനിന് കേരളത്തിലും ആരാധകർ ഉണ്ടായത്. തുടർന്ന് വന്ന ഹാപ്പി, ബണ്ണി, ഹീറോ, കൃഷ്ണ, ആര്യ 2 എന്നീ ചിത്രങ്ങളും സൂപ്പർഹിറ്റായിരുന്നു. ബാലതാരമായി സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും നായകനായി തന്റെ വരവ് അടയാളപ്പെടുത്തിയത് ഗംഗോത്രി ആയിരുന്നു.