മലയാള സിനിമയിലെ ഒരു വല്യേട്ടൻ തന്നെയാണ് മമ്മൂട്ടി, ഇപ്പോൾ മമ്മൂട്ടിയെ കുറിച്ചും , അദ്ദേഹത്തിന്റെ ഡബ്ബിങിനെ കുറിച്ചും തുറന്നു പറയുകയാണ് ഡബ്ബിങ് ആര്ടിസ്റ് അലിയാർ. മമ്മൂട്ടിക്കൊപ്പം ഡബ്ബ് ചെയ്യുമ്പോൾ അദ്ദേഹത്തോടൊപ്പം താനും ഇരുന്ന് കാണാറുണ്ട്, ഓരോ കഥാപാത്രങ്ങൾക്കും അനുസരിച്ചു ശബ്‌ദത്തിൽ വളരെ മാറ്റം വരുത്താൻ കഴിവുള്ള നടൻ ആണ് മമ്മൂട്ടി, ആ ഒരു കഴിവ് അദ്ദേഹത്തിന് മാത്രമാണ് ലഭിച്ചിരിക്കുന്നത് അലിയാർ പറയുന്നു.

വിദേയൻ  സിനിമയുടെ ഷൂട്ട് ചെയ്യുമ്പോൾ താനും കൂടെത്തന്നെ ഉണ്ടായിരുന്നു, അതിൽ അദ്ദേഹം മലയാളം തന്നെയാണ് പറഞ്ഞിരിക്കുന്നത്, എന്നാൽ അത് വന്നപ്പോൾ ഒരു കന്നഡ ഭാഷ രീതിയയിൽ ഡബ്ബ് ചെയ്യുക ആയിരുന്നു, എന്നാൽ അത് വളരെ രസകരമായ തന്നെ എത്തിയിരുന്നു . ഡബ്ബ് ചെയുന്ന സമയത്തു തനിക്കു ഒരിക്കലും മമ്മൂട്ടിക്ക് ഒരു നിർദേശം നൽകേണ്ടി വന്നട്ടില്ല, അതുപോലെ തന്നെയാണ് മോഹൻലാലിനും അലിയാർ പറയുന്നു

കഥകളിൽ ഒരു പൂർണത വരുന്ന രീതിയിൽ തന്നെയാണ് അദ്ദേഹത്തിന്റെ ഡബ്ബിങ് രീതികൾ. ബസ് കണ്ടക്ടർ എന്ന ചിത്രം ചെയ്യ്തു കൊണ്ടിരിക്കുന്ന സമയത്തു അദ്ദേഹം ഓടിവന്ന് ഞങ്ങളോട് പറഞ്ഞു ഞാൻ ഒന്ന് എറണാകുളം വരെ പോകുകയാണ് എനിക്ക് ഇപ്പോൾ തൊന്നിയതാണ് , എന്താ കാര്യം ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, ഞാൻ രാജമാണിക്യം ചിത്രം ഡബ്ബിങ് ചെയ്യ്തിരുന്നു, അത് കുറച്ചുകൂടി ശരിയാക്കാൻ ഉള്ളതുപോലെ തോന്നുന്നു അത് ഓക്കേ ആക്കിയിട്ടു വരാം അങ്ങനെ അദ്ദേഹം പോയി, അദ്ദേഹം അങ്ങനൊരു വീണ്ടുവിചാരം വന്നു കഴിഞ്ഞാൽ അദ്ദേഹം പോയി ചെയ്‌യും അതാണ് മമ്മൂട്ടി അലിയാർ പറയുന്നു