എസ്എസ് രാജമൗലി ആർആർആർ എന്ന സൂപ്പർ ഹിറ്റിനുശേഷം തന്റെ പുതിയ ചിത്രത്തിനായുള്ള പണിപ്പുരയിലാണ്. മഹേഷ് ബാബുവിനെ നായകനാക്കിയാണ് രാജമൗലി തന്റെ പുതിയ ചിത്രം ഒരുക്കുന്നത്.

എസ്എസ്എംബി എന്നാണ് പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ ചിത്രത്തിലെ നായിക ആരാണെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ആർആർആർ എന്ന ചിത്രത്തിലെ നായികയായിരുന്നു ആലിയ ഭട്ട് തന്നെയാണ് പുതിയ ചിത്രത്തിലെയും നായിക.

ആർആർആറിൽ റാം ചരണിന്‌റെ നായികയായിട്ടാണ് ആലിയ ഭട്ട്  എത്തിയത്
ആലിയ ഭട്ട് -രൺബീർ കപൂർ തങ്ങളുടെ ആദ്യ കുഞ്ഞിനായി കാത്തിരിക്കുകയാണ് .അതിനാൽ പുതിയ ചിത്രത്തിൽ ആലിയ ഭട്ട് ജോയിൻ ചെയ്യുക അടുത്ത വർഷമായിരിക്കും.