ഫോട്ടോഷൂട്ട്
“ഗുച്ചി” യിൽ ചരിത്രമായി ആലിയ ഭട്ട്

ലോകത്തെ ഏറ്റവും മികച്ച ആഡംമ്പര ബ്രാൻഡുകളിൽ ഒന്നാണ് ഗുച്ചി (GUCCI ) ഗുച്ചിയുടെ ബ്രാൻഡ് അംബാസിഡർ ആയിരിക്കുകയാണ് ബോളിവുഡ് താരം ആലിയ ഭട്ട് . ഇന്ത്യയിൽ നിന്നുള്ള ആദ്യ അംബാസിഡർ ആണ് ആലിയ . ഇറ്റാലിയൻ ബ്രാൻഡ് കൂടിയായ ഗുച്ചിയ്ക്ക് ഇതാദ്യമായി ആണ് ഇന്ത്യയിൽ നിന്ന് ഒരു ബ്രാൻഡ് അംബാസഡർ ഉണ്ടാകുന്നത് .

ദക്ഷിണ കൊറിയയിലെ സിയോളിൽ വെച്ച് നടക്കുന്ന ഗുച്ചി ക്രൂയിസ് 2023 റൺവേ ഷോയിൽ അംബാസഡർ എന്ന നിലയിൽ ആദ്യമായി ആലിയ റാംപിൽ എത്തും . ഗുച്ചിയുടെ ഗ്ലോബൽ അംബാസ്സഡർമാർ ആയ ഹോളിവുഡ് താരം ഡക്കോട്ട ജോൺസൺ , കെ പോപ്പ് ഗ്രൂപ്പായ ന്യൂ ജീൻസിലെ ഹാനി , ഇംഗ്ലീഷ് ഗായകനും നടനുമായ ഹാരി സ്റ്റൈൽസ് എന്നിവരും ആലിയയ്‌ക്കൊപ്പം റാംപിലെത്തും .

നേരത്തെ ലോകത്തെ ഏറ്റവും വലിയ ഫാഷൻ മാമാങ്കമായ മെറ്റ് ഗാലയിൽ ആദ്യമായി ആലിയ ചുവട് വെച്ചിരുന്നത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയിരുന്നു . നേപ്പാൾ വംശജൻ ആയ അമേരിക്കൻ ഡിസൈനർ പ്രബല ഗുരുങ് ഡിസൈൻ ചെയ്ത വെള്ള ഗൗണിൽ ആയിരുന്നു ആലിയ എത്തിയത് . മുംബയിൽ നിന്നുള്ള അനെയ്‌ത ഷറഫ് അദാജാനിയായിരുന്നു സ്റ്റൈലിസ്റ് . വെള്ളനിറത്തിലെ പവിഴ മുത്തുകൾ പതിപ്പിച്ച ഗൗണിൽ ഒരു ലക്ഷത്തോളം പവിഴ മുത്തുകൾ ആണ് ഉപയോഗിച്ചത് .വജ്രമോതിരങ്ങളും വജ്രക്കമ്മലുകളും ആണ് ഇതിനൊപ്പം അണിഞ്ഞത് .
ഫോട്ടോഷൂട്ട്
പച്ച ഗൗണിൽ ഗ്ലാമറസ് ലുക്കിൽ പ്രിയങ്ക ചോപ്ര

രണ്ടായിരത്തിൽ മിസ് ഇന്ത്യ പട്ടം നേടിയ പ്രിയങ്ക ഇതേ വർഷം തന്നെ ലോകസുന്ദരി പട്ടവും നേടി. ലോകസുന്ദരി പട്ടം നേടുന്ന അഞ്ചാമത്തെ ഇന്ത്യാക്കാരിയാണ് പ്രിയങ്ക ചോപ്ര.പ്രിയങ്ക ചോപ്രയുടെ ആദ്യ ഹിന്ദി ചിത്രം അനിൽ ശർമ്മ സംവിധാനം ചെയത ദി ഹീറോ:ലവ് സ്റ്റോറി ഓഫ എ സ്പൈ രണ്ടായിരത്തി മൂന്നിൽ ആണ്.

ഇതേ വർഷത്തിൽ തന്നെ പുറത്തിറങ്ങിയ അന്താശ് എന്ന ചിത്രമാണ് പ്രിയങ്ക ചോപ്രയുടെ ആദ്യ വിജയ ചിത്രം. ഈ സിനിമയിൽ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് പ്രിയങ്ക ചോപ്രയ്ക്ക് ലഭിക്കുകയുണ്ടായി.എന്നാൽ വ്യെത്യസ്തമായ ഫാഷൻ സ്റ്റൈലുകൾ കൊണ്ട് ആരാധകരെ അംബരപ്പിക്കുകയും ചെയ്‌തു.

എന്നാൽ ഇപ്പോൾ പുതിയ ലുക്കിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.താരത്തിന്റെ ഏറ്റവും പുതിയ വെബ് സീരിസ് “സിറ്റാഡലിന്റെ”റോമിലെ സ്പെഷ്യൽ ഷോയ്‌ക്കെത്തിയ ലൂക്കാണ് ആരാധകരുടെ മനസ്സിൽ ഇടംപിടിച്ചത്.ഗായകനും ഭർത്താവും ആയ നിക്ക് ജോനസിനൊപ്പമുള്ള റോമിലെ ചിത്രങ്ങൾ പ്രിയങ്ക തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.ഇത് നിമിഷ നേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്‌തു.

- സിനിമ വാർത്തകൾ6 days ago
നടി നവ്യാ നായർ ആശുപത്രിയിൽ…!
- പൊതുവായ വാർത്തകൾ3 days ago
കത്തി വീശി അക്രമിയെ ഒറ്റയ്ക്ക് നേരിട്ട് അനഘ…!
- പൊതുവായ വാർത്തകൾ5 days ago
പേളിക് പിറന്നാൾ സർപ്രൈസ് നൽകി ശ്രീനിഷ്…!
- പൊതുവായ വാർത്തകൾ3 days ago
ഹരീഷ് യാത്രയായത് സഹോദരിയുടെ കനിവിന് കാത്തുനില്ക്കാതെ…!
- സിനിമ വാർത്തകൾ2 days ago
അവതാരകയായ ആ പെൺകുട്ടിയുടെ ചിരിപോലും എന്നെ കളിയാക്കുകവായിരുന്നു, ഹണി റോസ്
- പൊതുവായ വാർത്തകൾ5 days ago
മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടി കരഞ്ഞ് സാഗർ സൂര്യ….!
- സിനിമ വാർത്തകൾ2 days ago
വീണ്ടും വിസ്മയവുമായി മോഹൻലാൽ, ‘വാലിബനിൽ’ താരം ഇരട്ട വേഷത്തിൽ