Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

“ഞാനൊരു പാവമാണ് “; വെറുതെ വിടണമെന്ന് അലൻസിയർ

കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി നടൻ അലൻസിയർ. താനൊരു പാവമാണെന്നും ഇനിയെങ്കിലും വെറുതെ വിടണമെന്നും അലൻസിയർ മാധ്യമങ്ങളോട് പ്രതികരിച്ചു . ഞാനൊരു പാവമാണ്. ഇനിയെങ്കിലും എന്നെ വെറുതേവിടണം. ഞാനൊന്നും പറഞ്ഞിട്ടില്ല. എനിക്കൊന്നും അറിയില്ല. വാർത്തകൾ ഒരുപാട് ഉണ്ടാകുന്നുണ്ട്. പലതും മറച്ചുവയ്‌ക്കുകയാണ്. കുറച്ച് ദിവസമായിട്ട് എന്റെ പേരിൽ ആഘോഷിച്ചുകൊണ്ടിരിക്കുകയല്ലേ, കച്ചവടം നടത്തുവല്ലേ. വിട്ടേരെ, പാവം ഞാനങ്ങ് ജീവിച്ചോട്ടെ. ഞാൻ അഭിനയിച്ചൊക്കെ ജീവിച്ചോളാം. നിങ്ങൾ എന്റെ പുറകേ നടന്ന് ഓരോന്ന് തോണ്ടിതോണ്ടിയെടുക്കാമെന്ന് വിചാരിക്കണ്ട.’- അലൻസിയർ മാധ്യമങ്ങളോട് പറഞ്ഞു.

Advertisement. Scroll to continue reading.

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിലാണ് അലൻസിയറിനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. കൂടാതെ സംഭവത്തിൽ തിരുവനന്തപുരം റൂറൽ എസ്‌പി ഡി ശിൽപയോട് വനിതാ കമ്മീഷൻ അദ്ധ്യക്ഷ അഡ്വ പി സതീദേവി റിപ്പോർട്ടും ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പുരസ്കാരം സ്വീകരിച്ച ശേഷം സ്‌ത്രീകളെ അവഹേളിക്കുന്ന വിധത്തിൽ അലൻസിയർ പരാമർശം നടത്തിയിരുന്നു. അവാർഡ് സ്വീകരിച്ച ശേഷം പുരസ്കാരമായി പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്ന് അലൻസിയർ നടത്തിയ പരാമർശം അങ്ങേയറ്റം അപലപനീയമാണെന്നും പി സതീദേവി പറഞ്ഞു.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ പുരസ്ക്കാര ശില്‍പത്തിനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിൽ നടൻ അലൻസിയറിനെതിരെ പരാതിയുമായിരംഗത്ത് എത്തിയിരിക്കുകയാണ് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ കുടുംബം. പരാമര്‍ശം പിൻവലിച്ച്‌ മാപ്പു പറഞ്ഞില്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം...

സിനിമ വാർത്തകൾ

ചെറുതും ,വലുതുമായ കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം നേടിയ നടൻ അലൻസിയർ ഒരിക്കൽ മമ്മൂട്ടിയുടെ ചിത്രത്തിലേക്ക് ഓഫ്ഫർ കിട്ടിയപ്പോൾ അത് നിരസിച്ചു, ആ കാര്യത്തെ കുറിച്ച് തുറന്നു പറയുകയാണ് അലൻസിയർ. മഹേഷിന്റെ...

സിനിമ വാർത്തകൾ

സിദ്ധാർഥ് ഭരതൻ  സംവിധാനം ചെയിത ചിത്രമാണ്  ചതുരം. ചിത്രം നവംബറിൽ ആയിരുന്നു  തിയറ്ററുകളിൽ റീലീസ് ചെയ്തത്. എന്നാൽ ഈ ചിത്രത്തിൽ നായികാ ആയിട്ട് എത്തുന്നത്  സ്വാസിക വിജയ് ആണ്. റോഷൻ മാത്യു, അലൻസിയർ...

സിനിമ വാർത്തകൾ

സിനിമയുടെ കഥപറഞ്ഞുകൊണ്ടിരിക്കെ നടൻ അലൻസിയെർ മോശമായി പെരുമാറി എന്ന സംവിധായകന്‍ വേണു നല്‍കിയ പരതിയില്‍ പ്രതികരിച്ച്‌ ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍. അലൻസിയർ’ AMMA’ അംഗമായതിനാൽ AMMA നിർവാഹക സമിതിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് എഴുത്തുകാരുടെ യൂണിയൻ...

Advertisement