മമ്മൂട്ടി ചിത്രത്തിലേക്ക് എന്നെ വിളിച്ചപ്പോൾ താനില്ല എന്ന് പറഞ്ഞ നിമിഷത്തെ കുറിച്ചാണ് അലന്‍സിയറിന്റെ വെളിപ്പെടുത്തൽ. ഒരു സ്വാകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം വാചാലനായത്. അതെ സമയം മമ്മൂട്ടി തന്നെയാണ് തന്നെ സിനിമയിലേക്ക് നിർദ്ദേശിച്ചതെന്ന് അറിഞ്ഞപ്പോൾ ആണ് ആ പേടി മാറിയത്. കസബ എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിയച്ചപ്പോൾ ഉള്ള അനുഭവങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ആണ് താരത്തിന്റെ തുറന്നു പറച്ചിൽ. മമ്മൂട്ടി വളരെ ചൂടനായ വെക്തി എന്നാണ് പൊതുവെ ഉള്ള സംസാരം എന്നാൽ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. മമ്മൂട്ടി പൊതുവെ മറ്റുള്ളവരോട് ഹാസ്യ രൂപേണയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് മുൻപുള്ള അഭിമുഖത്തിൽ മാമൂട്ടിയെയും മോഹാലയിൽനേയും കുറിച്ചുള്ള അലന്‍സിയറിന്റെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വളരെയധികം ശ്രെദ്ധ നേടിയിരുന്നു. “തോപ്പില്‍ ജോപ്പനില്‍ ഒരു രംഗമുണ്ട്. കബടി കളിക്കുന്നതിനിടെ മമ്മൂട്ടി എന്നെ വലിച്ചിടും. ഞാന്‍ തെറിച്ചു വീഴണം. റിഹേഴ്സല്‍ എടുത്തുകഴിഞ്ഞപ്പോള്‍ സംവിധായകന് പറഞ്ഞു അത് വേണ്ട എന്ന്. അപ്പോള്‍ മമ്മൂട്ടി പറഞ്ഞു, കുഴപ്പമില്ല നന്നായിട്ടുണ്ട്. എന്നിട്ട് എന്റെ അരികില്‍ വന്ന് ചോദിച്ചു, ‘എത്ര വയസ്സുണ്ട്?’ അല്പം ബഹുമാനം കിട്ടുമല്ലോ എന്ന് കരുതി ഞാന്‍ പറഞ്ഞു, 53. ‘അപ്പോ കുഴപ്പമില്ല ലാലിനെക്കാള്‍ ചെറുപ്പമാ, ചെയ്തോളൂ’. അത് കേട്ടപ്പോള്‍ ഞാന്‍ ദയനീയമായി ഒന്ന് നോക്കി. അപ്പോള്‍ മമ്മൂട്ടി പറയുകാ, ‘ഇങ്ങനെയാ ഓരോന്ന് പഠിക്കുന്നത്’ എന്ന്…”
buy windows professional 2016