Connect with us

സിനിമ വാർത്തകൾ

അല്ലിയുടെ ചിത്രത്തിന് പിന്നാലെ ശബ്ദവും പുറത്ത് വിട്ട് പൃഥ്വിരാജ്, പിറന്നാൾ ആശംസ അറിയിച്ച എല്ലാവര്ക്കും നന്ദി പറഞ്ഞ് താരപുത്രി

Published

on

മലയാളത്തിലെ മുൻനിരയിൽ നിൽക്കുന്ന യുവതാരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്, നടനിൽ ഉപരി ഒരു മികച്ച സംവിധായകൻ കൂടിയാണ് പൃഥ്വിരാജ് എന്നും തെളിയിച്ചിരിക്കുകയാണ്. ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റായി മാറിക്കഴിഞ്ഞു, അടുത്തിടെ താരത്തിന്റെതായി ഇറങ്ങിയ ഡ്രൈവിംഗ് ലൈസെൻസ്, അയ്യപ്പനും കോശിയും എന്നി ചിത്രങ്ങൾ തീയേറ്ററുകളിൽ വൻ തരംഗമാണ് സൃഷ്ട്ടിച്ചത്. ആടുജീവിതമാണ് അടുത്തതായി വരാൻ ഇരിക്കുന്ന താരത്തിന്റെ ചിത്രം, പൃഥ്വിരാജൂം കുടുംബവും സോഷ്യൽ മീഡിയിൽ വളരെ സജീവമാണ്, ഇപ്പോൾ തിളങ്ങുന്ന താരം ഇവരുടെ മകൾ അലംകൃത എന്ന അല്ലി കുട്ടിയാണ്, അല്ലി വരച്ച ചിത്രങ്ങളും എഴുത്തും പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

ഇന്നലെയായിരുന്നു താരപുത്രിയുടെ ഏഴാം പിറന്നാള്‍. നിരവധി താരങ്ങളും ആരാധകരുമാണ് അല്ലിയ്ക്ക് ആശംസയുമായെത്തിയത്. ഇപ്പോഴിതാ ജന്മദിനത്തില്‍ ആശംസകളറിയിച്ചവര്‍ക്ക് നന്ദിയറിയിച്ചുകൊണ്ടുള്ള അല്ലി മോളുടെ സന്ദേശം എത്തിയിരിക്കുകയാണ്.

‘എല്ലാവരുടെയും സ്നേഹത്തിനും അനുഗ്രഹങ്ങള്‍ക്കും നന്ദി, മികച്ചൊരു ജന്മദിനമായിരുന്നു ഇത്,’ എന്ന് അല്ലി ശബ്ദ സന്ദേശത്തില്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ സുപ്രിയയാണ് ഈ ശബ്ദസന്ദേശം പങ്കുവച്ചത്. ‘നിങ്ങളുടെ സ്നേഹത്തിനും അനുഗ്രഹങ്ങള്‍ക്കും എല്ലാവര്‍ക്കും നന്ദി! അല്ലിക്ക് ഒരു മികച്ച ജന്മദിനമായിരുന്നു ഇത്!,’ എന്ന അടികുറിപ്പോടെയാണ് സുപ്രിയ സന്ദേശം പങ്കുവെച്ചത്.ഇതാദ്യമായാണ് അലംകൃതയുടെ ശബ്ദം പുറത്തുവിടുന്നത്. അപൂര്‍വമായി മാത്രമാണ് സുപ്രിയയും പൃഥ്വിരാജും മകളുടെ ചിത്രം പങ്കുവെയ്ക്കുന്നത്. എന്നാല്‍ ഇന്നലെ വ്യത്യസ്തമായി മകളുടെ മുഖം ശരിക്കും കാണുന്ന ചിത്രം തന്നെയായിരുന്നു ഇരുവരും ആശംസ അറിയിച്ചുകൊണ്ട് പങ്കുവെച്ചത്.

https://www.instagram.com/p/CTkQT4yJ17p/?utm_source=ig_web_copy_link

Advertisement

സിനിമ വാർത്തകൾ

ഈ നടന്മാരുടെ ഭീഷണിയിൽ ആണ് തനിക്കു വിനയന്റെ സിനിമയിൽ നിന്നും പിന്മാറേണ്ടി വന്നത് ഷമ്മി തിലകൻ!!

Published

on

അമ്മയിൽ നിന്നും തന്നെ തുടച്ചു നീക്കുന്ന സംഭവത്തെ കുറിച്ച് കഴിഞ്ഞ ദിവസം നടൻ  ഷമ്മി തിലകൻ പറഞ്ഞിരുന്നു, ഇതേ ചർച്ച പറഞ്ഞു കൊണ്ട് നടനും  എം ൽ എ യുമായ കെ ബി ഗണേഷ് കുമാർ ഉന്നയിച്ചിരുന്ന ആരോപണങ്ങൾക്കെ മാധ്യമങ്ങളോടെ  മറുപടി പറയുകയായിരുന്നു നടൻ ഷമ്മി തിലകൻ. സംവിധായകൻ വിനയന്റെ സിനിമയിൽ നിന്നും  പിന്മാറാൻ കാരണം മുകേഷിന്റെയും, ഇന്നസെന്റ്ന്റെയും ഭീഷണികളുടെ അടിസ്ഥാനത്തിൽ ആയിരുന്നു ഷമ്മി പറയുന്നു. ഇവരുടെ ഭീഷണിക്കു  വഴിങ്ങിയതിന്റെ ഫലം ആയാണ് വിനയൻ അട്വവാൻസ്‌  തന്ന തുക തിരിച്ചേൽപ്പിക്കേണ്ടി വന്നു.


ഇതിനടിയിൽ ഇടവേള ബാബു തനിക്കു അയിച്ചു തന്ന മെസേജ് സ്ക്രീൻ ഷൂട്ട് ഇപ്പോളും ഉണ്ട്, സംവിധായകൻ വിനയനെ വിലക്കിയ ഒരു കേസും അമ്മയ്ക്കുണ്ട്. അമ്മയുട ഒന്നാം കക്ഷി ഇടവേള ബാബുവും, ഇന്നസെന്റുമാണ്. ഡൽഹി കോംപറ്റിഷൻ കമ്മിഷൻ ഓഫ് ഇന്ത്യയിൽ ആയിരുന്നു കേസ്. എന്നാൽ ആ കേസിൽ വിനയൻ വിജയിച്ചിരുന്നു . അന്ന് ഞാൻ അമ്മക്ക് അനുകൂലമായിട്ടാണ് മൊഴി കൊടുത്തിരുന്നത് ഷമ്മി പറയുന്നു. അന്ന് ഇന്നസെന്റും, മുകേഷും കൂടി ചേർന്ന് എന്നോട് പറഞ്ഞു ഇനിയും വിനയന്റെ സിനിമയിൽ അഭിനയിക്കരുതെന്നും


വിനയൻ തന്ന അട്വവാൻസ്‌ തുക വേഗം തിരിച്ചു കൊടുത്തില്ലെങ്കിൽ നിനക്കു അത് ബുദ്ധിമുട്ടാകുമെന്നും മുകേഷ് തമാശയോടെ ആണെങ്കിലും ഒരു ഭീഷണി ഉണ്ടായിരുന്നു ആ വാക്കുകളിൽ ഷമ്മി പറഞ്ഞു. അങ്ങനെ ഞാൻ ആ സിനിമ വേണ്ടാന്നു വെച്ച് ഒരു ഭീഷണിക്കു ഒരു കത്തി ഒന്നും വേണ്ട തമാശ പോലുള്ള ഒരു ഭീഷണി മതിയല്ലോ താരം പറഞ്ഞു.

Continue Reading

Latest News

Trending