മലയാളിലുടെ ഏറ്റവും പ്രിയപ്പെട്ട നടനും, സവിധായകനും, നിര്മാതാവുമാണ് പൃഥ്വിരാജ് സുകുമാരൻ. സോഷ്യൽ മീഡിയിൽ സജീവമായ പൃഥ്വിരാജ്, സുപ്രിയേയും തങ്ങളുടെ ചിത്രങ്ങളും, വിശേഷങ്ങളും പങ്കുവെക്കാറുണ്ടെങ്കിലും മകൾ അലംകൃത എന്ന  അല്ലിയുടെ ചിത്രങ്ങൾ ഒന്നും പങ്കുവെച്ചിട്ടില്ല. ഇപ്പോൾ മകളെ പറ്റി താരം പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത. താങ്കൾ അഭിനയിച്ച ചിത്രം കണ്ടിട്ട് മകൾ എന്തെങ്കിലും അഭിപ്രായം പറഞ്ഞിട്ടുണ്ടോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനാണ് താരം ഈ രീതിയിൽ മറുപടി പറയുന്നത്.

എന്റെ സിനിമകൾ അലംകൃത കണ്ടിട്ടില്ല, കാരണം താൻ ചെയ്യുന്ന സിനിമകൾ എല്ലാം തന്നെ കുറച്ച വയലൻസ് ഉള്ളതുകൊണ്ട് ഇതുവരെയും കാണിച്ചിട്ടില്ല, ആലി കൂടുതൽ കണ്ടിട്ടുള്ളത് കുട്ടികളുടെ ചിത്രങ്ങൾ ആണ് , എന്നാൽ ഇപോൾ മകൾ ആവശ്യപെടുന്നുണ്ട് തനിക്കു കാണാൻ പറ്റുന്ന ഒരു ചിത്രം ഉണ്ടാക്കണമെന്നു. ശരിക്കും പറഞ്ഞാൽ തനിക്കും ആ ആഗ്രഹം ഉണ്ട് കുട്ടികളുടെ ഒരു ചിത്രം ചെയ്യണമെന്നും പൃഥ്വിരാജ് പറഞ്ഞു.

എന്റെ സിനിമകൾ ആലി കണ്ടിട്ടില്ല അതുകൊണ്ടു തന്നെ എന്റെ അഭിനയത്തെപ്പറ്റിയും ഒന്നും പറയാറുമില്ല. തനറെ മകളെ പോലെ ചോദ്യങ്ങൾ ചോദിക്കുന്ന ഒരാൾ ഉണ്ടാകില്ല എന്നും രസകരമായ രീതിയിൽ പൃഥ്വിരാജ് പറയുന്നു. എന്നാൽ ചോദ്യങ്ങൾ ചോദിക്കുന്നത് നല്ലൊരു ശീലം ആണെന്നും താരം പറയുന്നു, എന്തായാലും മകളുടെ അഭിപ്രായം കണക്കിലെടുത്തുഎനിയും  ഒരു കുട്ടികളുടെ സിനിമ ചെയ്യണമെന്നാഗ്രഹത്തിലാണെന്നും താരം പറഞ്ഞു.