കഴിഞ്ഞ കുറച്ചു നാളുകളായി തൃഷയോടുള്ള പ്രണയത്തെ കുറിച്ച് എൽ സൂര്യ നടത്തിയ വാദങ്ങൾ ആണ് തമിഴകത്തെ ഇപ്പോൾ കൂടുതൽ ചർച്ച ആകുന്നത്. താനും തൃഷയും പ്രണയത്തിൽ ആണെന്നും ഇപ്പോൾ ഞങ്ങൾ തമ്മിൽ പിണങ്ങിയിരിക്കുകയാണ് എന്നാണ് ഇയാൾ പറഞ്ഞത്. അതുപോലെ ഇയാൾ പറഞ്ഞു വരുന്ന നവംബറിൽ വിവാഹം ഉണ്ടാകുമെന്നും പറഞ്ഞിരുന്നു, അന്ന് ഇതിനെ കുറിച്ച് പ്രതികരിച്ചു തൃഷ എത്തിയിരുന്നില്ല,എന്നാൽ ഇപ്പോൾ തൃഷയുടെ ‘അമ്മ ഇതിനെക്കുറിച്ചു പ്രതികരിച്ചു രംഗത്തു എത്തിയിരിക്കുകയാണ്,
താരത്തിന്റെ അമ്മ പറയുന്നത് ഇയാൾ പറയുന്ന വാക്കുകൾ ആരും കേൾക്കരുത്, കാരണം സൂര്യ പറയുന്ന വാക്കുകൾ കള്ളം ആണ്. ഇതിനു പിന്നാലെ നടക്കാൻ ഇഷ്ട്ടമല്ലാത്തതുകൊണ്ടാണ് ഞങ്ങൾ ഈ വിഷയത്തിൽ ഇടപെടാത്തത് എന്നും തൃഷയുടെ അമ്മ ഉമ പറയുന്നത്. ഇയാൾ ഒരു സൈക്കോ ആണെന്നാണ് തമിഴ് മാധ്യമങ്ങൾ പോലും വിശേഷിപ്പിക്കുന്നത്.
നടൻ വിജയ്ക്ക് എതിരായും ഇയാൾ മുൻപ് രംഗത്തു എത്തിയിരുന്നു, ഇയാൾ മുൻപ് തൃഷയെ വിവാഹം കഴിച്ചു എന്നാണ് പറഞ്ഞിരുന്നത്, ഇപ്പോൾ അത് മാറ്റി തങ്ങൾ പ്രണയത്തിൽ ആണെന്ന് പറയുന്നത് ശരിക്കും ഇയാൾ ഒരു സൈക്കോ ആണെന്നാണ് മാധ്യമങ്ങളും പറയുന്നത്.
