അതുത്തിലെ മരണമടഞ്ഞ തന്റെ ഹെയർ സ്‌റ്റൈലിസ്റ്റായ മിലൻ ജാദവിനെക്കുറിച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ അടുത്തിടെ ഹൃദയസ്പർശിയായ കുറിപ്പ് അടുത്തിടെ പങ്കുവെച്ചിരുന്നു.

മിലൻ ജാദവ് 15 വർഷമായി അക്ഷയ് കുമാറിന്റെ ഹെയർ സ്്‌റ്റൈലിസ്റ്റായിരുന്നു.ഇപ്പോഴിതാ മിലൻ ജാദവിന്റെ കുടുംബത്തെ ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് താരം.മിലൻ ജാദവുമായി നല്ല അടുപ്പത്തിൽ ആയിരുന്നു അക്ഷയ് കുമാർ.

താരം മിലൻ ജാദവിന്‌റെ കുടുംബത്തോട് സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു കൂടാതെ ഇവരെ സംരക്ഷിക്കുമെന്നും അക്ഷയ് കുമാർ വാക്ക് നൽകുകയും ചെയ്തു.അക്ഷയ് കുമാർ മിലൻ ജാദവിനൊപ്പമുള്ള ചിത്രം തന്റെ ടിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു.