Connect with us

സിനിമ വാർത്തകൾ

‘അല്ലു അര്‍ജുന്‍ ഉറപ്പായും എനിക്കൊപ്പം അഭിനയിക്കണം’! അക്ഷയ് കുമാര്‍

Published

on

ബോളിവുഡ് താരം അക്ഷയ്കുമാറും മുന്‍ ലോകസുന്ദരി മാനുഷി ഛില്ലറും ഒന്നിക്കുന്ന ബോളിവുഡ് ചിത്രം ‘സാമ്രാട്ട്’ നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ‘സാമ്രാട്ട് പൃഥ്വിരാജ് ചാഹാന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്.

അതേസമയം, തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുനൊപ്പമാണ് അടുത്ത ചിത്രമെന്ന് അക്ഷയ് കുമാര്‍ വ്യക്തമാക്കി. ‘സാമ്രാട്ട് പൃഥ്വിരാജി’ന്റെ റിലീസുമായ ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ താരം തന്നെയാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

തെന്നിന്ത്യന്‍-ഉത്തരേന്ത്യന്‍ സിനിമകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് താരം ഇക്കാര്യം പറഞ്ഞത്. തനിക്ക് തെന്നിന്ത്യന്‍-ഉത്തരേന്ത്യന്‍ സിനിമകളെന്ന വേര്‍തിരിവില്ല. സിനിമകള്‍ ചെയ്യുന്നത് ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് വേണ്ടിയാണ്. അല്ലു അര്‍ജുന്‍ ഉറപ്പായും എനിക്കൊപ്പം അഭിനയിക്കണം. മറ്റ് സൗത്ത് ഇന്ത്യന്‍ അഭിനേതാക്കള്‍ക്കൊപ്പവും താന്‍ അഭിനയിക്കേണ്ടതായി വരുമെന്നും
അക്ഷയ് കുമാര്‍ പറഞ്ഞു.

സാമ്രാജ് പൃഥ്വിരാജ് ചൗഹാന്റെ ചരിത്ര പ്രണയ കഥയ്ക്ക് തുടക്കം മുതലേ എതിര്‍പ്പുകള്‍ ഉടലെടുത്തിരുന്നുവെങ്കിലും അതിനെയൊക്കെ മറികടന്നു കൊണ്ടാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലാണ് റിലീസ് ചെയ്യുക.

സിനിമ വാർത്തകൾ

എന്റെ കല്യാണം വളരെയധികം പ്രശ്നങ്ങൾ ആയിരുന്നു എന്നാൽ അച്ഛൻ ഉണ്ടെങ്കിൽ അങ്ങനെ സംഭവിക്കില്ല, ബിനു പപ്പു 

Published

on

മലയാള സിനിമകളിൽ കോമഡി വേഷങ്ങൾ കൈകാര്യം ചെയ്യ്ത നടൻ തന്നെയായിരുന്നു നടൻ കുതിരവട്ട൦ പപ്പു, ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ ബിനു പപ്പു പറഞ്ഞ ചില കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ഇപ്പോൾ താൻ സിനിമയിൽ എത്തിയതോടു തനിക്കു കുടുംബം മിസ് ചെയ്യുന്നു, ഇതുപോലെ ആയിരുന്നു തന്റെ അച്ഛൻ സിനിമയിൽ ഉള്ള സമയത്തു,അച്ഛൻ വീട്ടിൽ എത്തുന്ന ദിവസം വളരെ ആഘോഷം ആണ്, എന്നാൽ അച്ഛൻ തിരിച്ചു പോകുമ്പോൾ വീടുറങ്ങിയതുപോലെ ആയിരുന്നു അനുഭവപ്പെടുന്നത് ബിനു പറയുന്ന.

ഇന്ന് വീട്ടുകാരെ വീഡിയോ കാൾ എങ്കിലും ചെയ്‌യാം ,അന്ന് അതിനു കഴിയില്ലല്ലോ. എനിക്ക് അച്ഛൻ ഉണ്ടെങ്കിലും ഞങ്ങളുടെ കൂടെ ആളില്ലല്ലോ, എന്റെ സ്കൂളിലെ പി ടി എ മീറ്റിംഗിന് അമ്മയോ, ചേച്ചിയോ ആണ് എത്തുന്നത്, എനിക്ക് പലപ്പോഴും അങ്ങനെ അച്ഛനെ മിസ് ചെയ്യാറുണ്ടായിരുന്നു ,

അച്ഛൻ മരിക്കുമ്പോൾ എനിക്ക് 17 വയസ്സ് ആയിരുന്നു. അന്ന് അച്ഛൻ മരിച്ചു എന്ന് ഉൾകൊള്ളാൻ കഴിയില്ലായിരുന്നു, എന്റെ വിവാഹം രണ്ടു മതത്തിൽ പെട്ടത് കൊണ്ട് വളരെയധികം പ്രശ്നങ്ങൾ ആയിരുന്നു ഉണ്ടായത്, എന്നാൽ ആ പ്രശ്നം ഇല്ലാതായേനെ എന്റെ അച്ഛൻ ഉണ്ടെങ്കിൽ ബിനു പപ്പു പറയുന്നു. ബിനുനിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഓപ്പറേഷൻ ജാവ ആണ് താരത്തിന്റെ കരിയർ തന്നെ അറിയപ്പെടുന്ന ചിത്രം.

Continue Reading

Latest News

Trending