താൻ ഏറ്റവും കൂടുതൽ ആര്ധിക്കുന്ന രാഷ്ട്രീയ നേതാവാണ് ഉമ്മൻ ചാണ്ടിയെന്നു അഖിൽ മാരാർ.താൻ യൂത് കോൺഗ്രസിലേക്ക് പോകാൻ കാരണം ഉമ്മൻചാടിയാണ്. ജങ്ങൾക്കിടയിൽ ഇത്രയേറെ സജീവമായി ഇടപഴകുന്ന ഒരു നേതാവില്ല. ഒരുപാട് അനുഭവങ്ങൾ തനിക്ക് ഉമ്മൻചാണ്ടിക്കൊപ്പം ഉണ്ടെന്നു അഖിൽ മാരാർ പറഞ്ഞു.

ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ ബിഗ് ബോസ് സീസൺ 5 ജേതാവും സംവിധായകനുമായ അഖിൽ മാരാർ. നേരത്തെ വിനായകൻ നടത്തിയ മീ ടൂ പരാമർശത്തിൽ പറഞ്ഞ മറുപടി പങ്കുവെച്ചാണ് അഖിൽ പ്രതികരിച്ചത്. ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കെയാണ് ഫേസ്ബുക്ക് ലൈവിലൂടെ വിനായകൻ ചോദിച്ചത്.

‘കൈ വിട്ട ആയുധം വാ വിട്ട വാക്ക്, ഓർത്താൽ നന്ന്’ എന്ന വാർത്തയുടെ തലക്കെട്ടാണ് അഖിൽ മാരാർ പങ്കുവെച്ചത്. ‘മനുഷ്യനാകണം… മനുഷ്യനാകണം.പണ്ടേ തള്ളി കളഞ്ഞതാന് ഒരോർമപെടുത്തൽ മാത്രം..’, എന്നാണ് വാർത്തയ്ക്ക് ഒപ്പം അഖിൽ മാരാർ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. എല്ലാ പ്രതികരണവും വിനായകനെ പ്രതികൂലിച്ചുള്ള കമന്റുകളാണ്.