‘കായംകുളം കൊച്ചുണ്ണി ‘ എന്ന ചിത്രത്തിന് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രുസും ഒന്നിക്കുന്ന ചിത്രം ‘സാറ്റർഡേ നൈറ്റിന്റെ’ പ്രൊമോഷന്റെ തിരക്കിലാണ് താരങ്ങളായ നിവിൻ പോളി , അജു വർഗീസ്, സിജു വിൽസൺ ,സാനിയ അയ്യപ്പൻ , ഗ്രേസ് ആന്റണി തുടങ്ങിയവർ. വിവിധ കോളേജുകളിലും സ്‌കൂളുകളിലും സംഘം ഇതിനായി എത്തുന്നുമുണ്ട്.

എന്നാൽ പ്രൊമോഷനിടയിലുള്ള ഇടവേളകൾ രുചിയേറിയ ഭക്ഷണം കണ്ടെത്തിയാണ് ഇവർ ആഘോഷിക്കുന്നത്. കൊല്ലം എഴുത്താണി കടയിൽ പൊറോട്ടയും മട്ടനും  കഴിക്കാൻ കയറിയ താരങ്ങളിൽ നിവിൻ പോളി സാനിയക്ക് പൊറോട്ട എങ്ങനെയാണു കഴിക്കേണ്ടത് എന്ന് പറഞ്ഞു കൊടുക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. സാനിയ തന്നെയാണ് ഈ ഒരു വീഡിയോ ഷൂട്ട് ചെയ്ത്  തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ പങ്ക് വെച്ചതും.പിന്നീട്  സാനിയയുമായി പൊറോട്ടക്ക് വേണ്ടി അടികൂടുന്ന നിവിന്റെ വീഡിയോയും വന്നിരുന്നു.

ഇപ്പോഴിതാ അജു വർഗീസുമായി ആഹാരം കഴിക്കുന്ന നിവിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. നിവിൻ ചിക്കൻ കഴിക്കുമ്പോൾ അത് നോക്കി ഇരിക്കുന്ന അജുവിനെ നിവിൻ കിലുക്കം സിനിമയിലെ തിലകന്റെ ഡയലോഗ് പറഞ്ഞു കളിയാക്കുകയാണ്.”ഇവന്റെ വാക്കും കേട്ട് വന്ന എന്നെ പറഞ്ഞാമതി…കിറുക്കൻ” എന്ന ക്യാപ്ഷ്യനോടുകൂടി വീഡിയോ അജു ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതോടുകൂടി ആരാധകരുടെ രസകരമായ കമന്റുകൾ വന്ന്  നിറയുകയാണ്. ‘ഫുഡ് മാത്രം കണ്ടിട്ടാണോ ഇവർ  പ്രൊമോഷന്  വരുന്നതെന്നും’. “അജുവിനെ ഇങ്ങനെ കളിയാക്കേണ്ടിയിരുന്നില്ല ” ഇങ്ങനെ നീളുന്നു കമന്റുകൾ.

 

View this post on Instagram

 

A post shared by Aju Varghese (@ajuvarghese)