പതിനൊന്നു വര്ഷങ്ങള്ക്കു മുൻപ് ഒരു നവാഗത സവിധായകനിൽ അഞ്ച് പുതുമുഖതാരങ്ങളെ നായകനാക്കി ഇറങ്ങിയ സിനിമയാണ് മലർവാടി ആർട്സ്ക്ലബ്. 2010 ൽ പുറത്തിറങ്ങിയ ചിത്രം മലയാള സിനിമയ്ക്ക് സമ്മാനിച്ചത് ഒരു ഫീൽഗുഡ് ഹിറ്റ് ചിത്രം മാത്രമല്ല കുറച്ചു കഴിവുറ്റ കലാകാരന്മാരെ കൂടിയാണ്. സ്വന്തമായി രചനയും സംവിധാനവും നിർവ്വഹിച്ച് വിനീത് ശ്രീനിവാസൻ സ്വതന്ത്രസംവിധായകനായി വെള്ളിത്തിരയിലേക്ക് കയറി വന്നപ്പോൾ  മലയാളസിനിമയക്കു ലഭിച്ചത്  നിവിൻ പോളി, ശ്രാവൺ, ഹരികൃഷ്ണൻ, ഭഗത്, അജു വർഗ്ഗീസ് എന്നിങ്ങനെ അഞ്ചു കഴിവുറ്റ കലാകാരന്മാരെകൂടിയാണ്.Aju Varghese about Malarvadi Arts Club

ഇന്ന് മലയാളസിനിമയിലെ സൂപ്പർ യുവ നടൻമാർക്കിടയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണു നിവിൻ പോളി. സൂപ്പർതാര ചിത്രങ്ങളടക്കം നിരവധി ചിത്രങ്ങളിൽ ഹാസ്യവേഷങ്ങളും സ്വഭാവവേഷങ്ങളും കൈകാര്യം ചെയ്ത് അജു വർഗീസും നടനായും നിർമ്മാതാവായും  തന്റേതായൊരിടം മലയാളസിനിമയിൽ കണ്ടെത്തികഴിഞ്ഞു.


ചിത്രമിറങ്ങി 11 വർഷം പിന്നിടുമ്പോൾ  ചിത്രവുമായി ബന്ധപ്പെട്ട ഒരു ഓർമ പങ്കുവയ്ക്കുകയാണ് അജു വർഗീസ്. മലര്വാടിയിലെ  സെറ്റിലെ ഓണാഘോഷത്തിനിടെ ഒരു ചാനലിനു നൽകിയ അഭിമുഖത്തിന്റെ വീഡിയോ ആണ് അജു പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിലെ ഏതു കഥാപാത്രമാണ് നിങ്ങളുടെ എല്ലാം ഫേവറേറ്റ് എന്ന ചോദ്യത്തിന് കുട്ടു എന്നാണ് നിവിൻ അടക്കമുള്ള താരങ്ങൾ ഉത്തരം നൽകുന്നത്. അജുവായിരുന്നു ചിത്രത്തിൽ കുട്ടു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.