ഒരു കാലത്തു മലയാള സിനിമയിലെ റൊമാന്റിക്ക് ഹീറോ ആയിരുന്നു റഹുമാൻ. മലയാളത്തിലെ നടന്മാരോടൊപ്പം മാത്രമല്ല മറ്റു ഭാഷകളിലെ നടന്മാരോടൊപ്പവും റഹുമാൻ അഭിനയിച്ചിട്ടുണ്ട്, എന്നാൽ അജിത്തിനൊപ്പം ബില്ല എന്ന ചിത്രത്തിൽ അഭിനയിക്കാൻ ഒട്ടും താല്പര്യമില്ലാതിരുന്നതിന്റെ കാരണം പറയുകയാണ് ഇപോൾ.  ബില്ലയിൽ നായകൻ അജിത് ആണെന്നറിഞ്ഞപ്പോൾ എനിക്ക് ആ ചിത്രത്തിൽ വില്ലനായി അഭിനയിക്കാൻ ഒട്ടും താല്പര്യമില്ലായിരുന്നു. അതിനൊരു കാരണം ഉണ്ട് നടൻ പറയുന്നു.

പിന്നീട് ഈ ചിത്രത്തിൽ അഭിനയിക്കാൻ കാരണം സിനിമയിലെ അണിയറ പ്രവർത്തകർ പറഞ്ഞതിന്റ അടിസ്ഥാനത്തിൽ ആണ്, ബില്ലയിൽ ഞാൻ വില്ലൻ വേഷം ചെയ്യാൻ മടിച്ചതിന്റെ പ്രധാന കാരണം അജിത് ആ ചിത്രത്തിൽ നായകൻ ആണെന്നറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആണ്. ഞാൻ മുൻപ് കേട്ടിരുന്നു അജിത് എന്ന് പറയുന്ന നടൻ ഒരു അഹങ്കാരിയും, വലിയ തലക്കനം ഉള്ള ആളാണ് എന്നുള്ളതാണ്, അജിത്തിന്റെ ഈ തലക്കനം കാരണം ആണ് എനിക്ക് ആ സിനിമയിൽ അഭിനയിക്കാൻ സാധിക്കില്ല എന്ന് തന്നെ പറഞ്ഞത്.

എന്നാൽ അത് തെറ്റായ വാർത്തകൾ ആണെന്നും, ആളൊരു പാവം ആണെന്നും ചിത്രത്തിന്റെ അണിയറ പ്രവര്തകര് പറഞ്ഞതിന്റെ പ്രകാരം ആണ് ഞാൻ ബില്ലയിൽ അഭിനയിക്കാൻ സമ്മതിച്ചത്. എന്നാൽ എനോടൊപ്പം അജിത് അഭിനയിച്ചപോൾ മനസിലായി അദ്ദേഹം എന്നെക്കാൾ പാകതയാർന്ന മനുഷ്യൻ തന്നെയാണ്, ശരിക്കും പറഞ്ഞാൽ വളരെ ജെന്റിൽ മാൻ തന്നെയാണ്, അദ്ദേഹത്തിന്റെ  ആ പറഞ്ഞ കഥകൾ എല്ലാം കെട്ടുകഥകൾ ആണെന്നും മനസിലാകുകയും ചെയ്യ്തു റഹുമാൻ പറയുന്നു. ഇപ്പോൾ താരം അവസാനമായി അഭിനയിച്ച ചിത്രം പൊന്നിയൻ സെൽവൻ ആയിരുന്നു, മികവാർന്ന അഭിനയം തന്നെയാണ് ഈ ചിത്രത്തിൽ കാഴ്ച്ച വെച്ചത്.