Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

അജിത്തിനെ പോലൊരു ഭര്‍ത്താവിനെ ആരും ആഗ്രഹിക്കും ; വെളിപ്പെടുത്തി തൃഷ 

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് തൃഷ. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമായി മാറിയിരിക്കുകയാണ് തൃഷ. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചും വിവാഹ സങ്കല്‍പ്പത്തെക്കുറിച്ചുമൊക്കെ തൃഷ മനസ് തുറക്കുകയാണ്. സിനിമ എന്റെ തന്നെ ഒരു ഭാഗമാണ്. മരിക്കുന്നത് വരെ സിനിമ ചെയ്യണം എന്നാണ് ആഗ്രഹം. അതാണ് എന്റെ ജോലി. നാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചാലും സിനിമ ഉപേക്ഷിക്കില്ല. എന്നോട് എപ്പോഴാണ് വിവാഹമെന്ന് സ്ഥിരമായി ചോദിക്കാറുണ്ട്. എന്റെ മനസിന് ചേരുന്നൊരാളെ കണ്ടെത്തണം. ഇനിയുമൊരു ജന്മം കൂടി അയാള്‍ക്കൊപ്പം ജീവിക്കാം എന്ന് തോന്നണം. ഞാന്‍ വിവാഹ മോചനത്തില്‍ വിശ്വസിക്കുന്നില്ല” തൃഷ പറയുന്നു. വിവാഹം കഴിക്കാന്‍ വേണ്ടി കഴിക്കണം എന്നെനിക്കില്ല. ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന സുഹൃത്തുക്കളുണ്ട് എനിക്ക്. അതിന് പല കാരണവുമുണ്ടാകും. പക്ഷെ എന്റെ ജീവിതം അങ്ങനെ ആയി തീരരുതെന്ന് എനിക്ക് ആഗ്രഹമുണ്ട്. വിവാഹം എന്നത് നടന്നില്ലെങ്കിലും എനിക്ക് വിഷമമില്ല. അതിലും തെറ്റൊന്നുമില്ല. വിവാഹം രണ്ടാമത്തെ കാര്യമാണ്, പറ്റിയ ഒരാളെ കണ്ടെത്തുക അടുത്തറിയുക എന്നതാണ് പ്രധാനം എന്നും തൃഷ പറയുന്നു. അതേസമയം തമിഴ് സിനിമയുടെ തല അജിത്തിനെക്കുറിച്ചും തൃഷ സംസാരിക്കുന്നുണ്ട്. അജിത്തിനെ എനിക്ക് ഒരുപാടിഷ്ടമാണ്. അദ്ദേഹം മാന്യനാണ്. എന്ത് ഭക്ഷണമാണ് വേണ്ടത് എന്നൊക്കെ ചോദിക്കും. അങ്ങനെ ചോദിക്കുന്നവരെ ആര്‍ക്കാണ് ഇഷ്ടപ്പെടാതെ വരിക. ഞങ്ങള്‍ ഒരുപാട് സംസാരിക്കാറുണ്ട്. സിനിമയെക്കുറിച്ച് മാത്രമല്ല. അദ്ദേഹം വേറെയും പലതും ചെയ്യുന്നുണ്ടെന്നത് എനിക്ക് ഇഷ്ടമാണ്. നല്ല ഭര്‍ത്താവും അച്ഛനുമാണ്. ഏതൊരു സ്ത്രീയും അതുപോലൊരു ഭര്‍ത്താവിനെ ആഗ്രഹിക്കും” എന്നാണ് തൃഷ പറഞ്ഞത്. അതേസമയം ഒരിക്കല്‍ തമന്ന വിവാഹത്തിന്റെ വക്കോളം എത്തിയിരുന്നു. എന്നാല്‍ പിന്നീട് ഈ ബന്ധം ഉപേക്ഷിച്ചു. വരന്‍ തൃഷ സിനിമയില്‍ അഭിനയിക്കുന്നതിനെ എതിര്‍ത്തതാണ് വിവാഹം വേണ്ടെന്ന് വച്ചതിന്റെ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തമിഴകത്തെ യുവ നായികമാരെ പോലും പിന്നിലാക്കും ഇന്നും യാതൊരു കോട്ടവും സംഭവിക്കാത്ത തൃഷയുടെ സൗന്ദര്യം. അതേസമയം തൃഷയോട് കാലങ്ങളായി ആരാധകരും സിനിമാ ലോകവും ചോദിക്കുന്നൊരു ചോദ്യമാണ് എപ്പോഴാണ് വിവാഹം എന്നത്. ഒരിക്കല്‍ വിവാഹ നിശ്ചയം വരെ കഴിഞ്ഞിരുന്നുവെങ്കില്‍ പിന്നീട് അതില്‍ നിന്നും പിന്മാറുകയായിരുന്നു താരം. പലരുമായും പ്രണയത്തിലായെങ്കിലും ഒന്നും വിവാഹത്തിലേക്ക് എത്തിയില്ല. ഈയ്യടുത്തിറങ്ങിയ പൊന്നിയന്‍ സെല്‍വനിലും തൃഷ കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ വിജയ്‌ക്കൊപ്പം വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയിക്കുന്ന ലിയോ റിലീസിന് തയ്യാറെടുക്കുന്നു. പൊന്നിയിന്‍ സെല്‍വന്‍ 2 ആണ് തൃഷയുടേതായി ഒടുവിലിറങ്ങിയ സിനിമ. ചിത്രത്തിലെ തൃഷയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തു.ലിയോയാണ് പുതിയ സിനിമ. വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ്-തൃഷ ജോഡി ഒരുമിക്കുന്ന ചിത്രമാണ് ലിയോ. ലോകേഷ് കനകരാജ് സംവിധാന ചെയ്യുന്ന സിനിമയില്‍ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. വിടാ മുയര്‍ച്ചി, സതുരംഗ വേട്ടൈ എന്നിവയാണ് അണിയറയിലുള്ള സിനിമകള്‍. അതേസമയം മലയാളത്തിലേക്കും തിരിച്ചു വരികയാണ് തൃഷ. റാം, ഐഡന്റിറ്റി എന്നിവയാണ് തൃഷയുടേതായി പുറത്തിറങ്ങാൻ പോകുന്ന മലയാളത്തിലെ പുതിയ സിനിമകള്‍.

You May Also Like

സിനിമ വാർത്തകൾ

തെന്നിന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവും താരപദവിയുള്ള നായികമാരില്‍ മുൻനിരയിൽ തന്നെയുള്ള നടിയാണ് തൃഷ. രണ്ടര പതിറ്റാണ്ടായി സിനിമകളിൽ സജീവ സാന്നിധ്യമായ തൃഷ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. തൃഷയുടെ...

കേരള വാർത്തകൾ

മലയാള കരയിലും ഏറെ ആരാധകരുള്ള താരമാണ് അജിത്.ശാലിനിയുമായുള്ള വിവാഹത്തിന് ശേഷം അജിത്തും മലയാളികൾക്കും ഏറെ പ്രിയങ്കരനായി മാറുകയായിരുന്നു.ശാലിനിയുടെയും അജിത്തിന്റെയും വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെയാണ്.അതുകൊണ്ട് തന്നെ ഇരുവരുടെയും വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ...

സിനിമ വാർത്തകൾ

തെന്നിന്ത്യൻ സിനിമ താരം അജിത് ശാലിനിക്കും മക്കളായ അനൗഷ്കയ്ക്കും ആദ്വിക്കിനും ഒപ്പമുള്ള അജിത്തിന്റെ ഫൊട്ടോയാണ് പുറത്തുവന്നിട്ടുള്ളത്.ബോക്സ് ഓഫീസിൽ വലിമൈ ഹിറ്റ് ആയതിന്റെ സന്തോഷത്തിൽ ആണ് നടൻ. ഇപ്പോൾ താരത്തിന്റെ കുടുംബ ചിത്രം ആണ്...

സിനിമ വാർത്തകൾ

പ്രേഷകരെ ആവേശത്തിലാക്കി കൊണ്ട് അജിത് നായകനാകുന്ന വലി മൈ യുടെ മേക്കിങ് വീഡിയോ പുറത്തിറങ്ങി .ഹൈവേകളിൽ അവതരിപ്പിക്കുന്ന ബൈക്ക് സ്റ്റാണ്ടുകളുടെ പേടിപ്പിക്കുന്ന രീതിയിലുള്ള ഷോട്ടുകളാണ് ഈ വീഡിയോയുടെ പ്രത്യയ കത .കോവിഡ് കാരണം...

Advertisement