തെന്നിന്ത്യൻ സിനിമ താരം അജിത് ശാലിനിക്കും മക്കളായ അനൗഷ്കയ്ക്കും ആദ്വിക്കിനും ഒപ്പമുള്ള അജിത്തിന്റെ ഫൊട്ടോയാണ് പുറത്തുവന്നിട്ടുള്ളത്.ബോക്സ് ഓഫീസിൽ വലിമൈ ഹിറ്റ് ആയതിന്റെ സന്തോഷത്തിൽ ആണ് നടൻ. ഇപ്പോൾ താരത്തിന്റെ കുടുംബ ചിത്രം ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതു. ഇന്നലെ അജിത്തിന്റെ മകൻ ആദ്വിക്കിന്റെ ബെർത്ത്ഡേ ആയിരുന്നു.കുടുംബത്തിൽ ഉള്ളവരെല്ലാം ചേർന്നു മകന്റെ 7 )൦ ജന്മ ദിനം ആഘോഷിച്ചു.ഇതിന്റെ നിരവധി ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതു.

 

ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയം അജിത്തിന്റെ കുടുംബ ചിത്രമാണ്. ശാലിനിക്കും മക്കൾക്കുമൊപ്പം സന്തോഷത്തോടെ പുഞ്ചിരിക്കുന്ന അജിത്തിന്റെ ഫൊട്ടോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡായത്.താടി നീട്ടി വളർത്തിയ അജിത്തിനെയാണ് ഫൊട്ടോയിൽ കാണാനാവുക. തന്റെ അടുത്ത ചിത്രത്തിനായാണ് അജിത്തിന്റെ ഈ രൂപമാറ്റമെന്നാണ് റിപ്പോർട്ടുകൾ.

അജിത്തിന്റെ ഇപ്പോൾ പുറത്തിറങ്ങിയ സിനിമ വലി മൈ ആണ്.  ഈ ചിത്രത്തിന്റെ സംവിധായകൻ  എച്ച്.വിനോദ് ആയിരുന്നു നിർമാതാവ് ബോണി കപൂർ . അജിത്തിന്റെ അടുത്ത ചിത്രവും എച്ച്.വിനോദിനും നിർമ്മാതാവ് ബോണി കപൂറിനും ഒപ്പമാണ്. മൂന്നാം തവണയാണ് ഈ ടീം ഒന്നിക്കുന്നത്.ഇതിനു മുൻപ് നേർകൊണ്ട പാർവൈ, വലിമൈ എന്നീ ചിത്രങ്ങൾക്കായി അജിത് ഇവർക്കൊപ്പം ഒന്നിച്ചിരുന്നു. ഉടൻ തന്നെ പുതിയ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചും അണിയറ പ്രവർത്തകരെ കുറിച്ചുമുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.