മോഹൻ ലാൽ നായകനായ  പ്രജാ, ബട്ടർഫ്‌ളൈസ്, നരസിംഹം എന്നി മലയാളസിനിമയിലെ നായികയായി അഭിനയിച്ച താരം ഐശ്വര്യ ഇന്ന് തെരുവുകൾ തോറും സോപ്പ് വിറ്റു  ഉപജീവന മാർഗം നേടുകയാണ്. താൻ ഒരു നേരത്തെ ഭക്ഷണം കഴിക്കുന്നതു തന്നെ ഈ സോപ്പുകൾ വിറ്റാണ് താരം പറയുന്നു. പഴയകാല നായികാ ലക്ഷ്മിയുടെ മകൾ കൂടിയാണ് ഐശ്വര്യ. സിനിമകളിൽ മാത്രമല്ല ഐശ്വര്യ സീരിയൽ രംഗത്തും തന്റെ കഴിവ് തെളിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ അഭിനയ രംഗത്തു സജീവമാണോ എന്ന് പോലും മലയാളികൾക്ക് സംശയം ആണ്. എന്നാൽ അത് ശെരിയാണ് കാരണം ഇനിയും അഭിനയിക്കണം എന്ന മോഹവുമായി കഴിയുകയാണ്, തന്നെ ആരെങ്കിലും സിനിമയിൽ അഭിനയിക്കാൻ വിളിച്ചാൽ പോകുമെന്നും താരം പറയുന്നു.

തനിക്കു ജോലിയുമില്ല കൂലിയുമില്ല എല്ലാവരും എന്നെ മറന്ന രീതിയിലാണെന്നും താരം പറയുന്നു. ഞാൻ ഇപ്പോൾ ഒറ്റക്കാണ് മകൾ വിവാഹം കഴിഞ്ഞു പോയി. ഇപ്പോൾ സോപ്പ് വിറ്റാണ് ജീവിതം പുലർത്തുന്നത് താരം പറയുന്നു. ഒരു അഭിമുഖത്തിൽ ആണ് താരം ഇത് വ്യക്തമാക്കിയത്‌. തനിക്കു ഒരു ജോലി ചെയ്യുന്നതിനും മടിയില്ല താരം പറയുന്നു.


തൻവീർ അഹമ്മദുമായി വിവാഹം കഴിഞ്ഞ താരം മൂന്ന് വര്ഷത്തിനു ശേഷം ഇരുവരും വിവാഹ മോചിതരായി. ഒരു മകളും ഉണ്ട് ഇരുവർക്കും, ഇടക്ക് ചില പ്രണയ ബന്ധങ്ങൾ ഉണ്ടായിരുന്നു എന്നാൽ ഒന്നും ഫലമായി വന്നില്ല. താൻ ഇപ്പോൾ കുറച്ചു സുഹൃത്തുക്കളുടെ പിൻബലത്തോട് യോഗയും മറ്റു അഭ്യസിക്കുന്നുണ്ട് ഐശ്വര്യ പറയുന്നു. കുറച്ചു മാനസിക പ്രശ്നങ്ങളും ഉണ്ടായിരിന്നുഎന്നാൽ മരുന്ന് കഴിച്ചു അതെല്ലാം മാറി ഇനിയും ആരെങ്കിലും വിളിച്ചാൽ അഭിനയിക്കാൻ താല്പര്യം ഉണ്ടെന്നും താരം പറയുന്നു