Connect with us

സിനിമ വാർത്തകൾ

ആദ്യം വീട്ടുകാരെ ഉപേക്ഷിച്ച് മതം മാറി വിവാഹം, പുറകെ ദാമ്പത്യ ജീവിതം തകർന്ന് തരിപ്പണമായി, നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതത്തിൽ സംഭവിച്ചത് ഇങ്ങനെ

Published

on

‘നരസിംഹം’ എന്ന ഒറ്റ മലയാള ചിത്രത്തിലൂടെ ഐശ്വര്യ ഭാസ്‌കര്‍ പ്രേക്ഷക ഹൃദയത്തില്‍ തന്റേതായ ഇടം ഉറപ്പിച്ചുവെന്ന് നിസ്സംശയം പറയാം. ഒളിയമ്പുകള്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് കഴിഞ്ഞ 30 വര്‍ഷമായി അഭിനയ ലോകത്തില്‍ ഉള്ള ഐശ്വര്യയുടെ ചുവടുവയ്പ്പ്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.ശാന്ത മീന എന്നായിരുന്നു താരത്തിന്റെ പേര്. സിനിമയില്‍ എത്തിയ ശേഷം താരം പേര് ഐശ്വര്യ എന്ന് മാറ്റുകയായിരുന്നു. തമിഴിലും തെലുങ്കിലും അഭിനയിച്ച താരം വീണ്ടും മോഹന്‍ലാലിന്റെ നായികയായി മലയാളത്തില്‍ ബട്ടര്‍ ഫ്‌ളൈയ്‌സ് എന്ന ചിത്രത്തില്‍ കൂടി ഗംഭീര തിരിച്ചു വരവ് നടത്തി. എന്നാല്‍, ഇവിടെ പറഞ്ഞു വരുന്നത് ഐശ്വര്യയുടെ അഭിനയ മികവിനെ കുറിച്ചല്ല.


സിനിമയില്‍ അവര്‍ വിജയങ്ങള്‍ നേടിയെങ്കിലും വിവാഹ ജീവിതം അങ്ങനെ ആയിരുന്നില്ല. നീണ്ട പ്രണയത്തിനൊടുവിലുള്ള ആ വിവാഹജീവിതം അത്ര നീണ്ടു നിന്നില്ല. വീട്ടുകാര്‍ക്ക് സമ്മതം ഇല്ലാതിരുന്നിട്ടും മതം മാറി തന്‍വീറിനെ വിവാഹം കഴിച്ച് ഐശ്വര്യ ജീവിതം തുടങ്ങുകയായിരുന്നു. എന്നാല്‍ ആ ജീവിതത്തിന് ആയുസ്സ് വെറും 2 വര്‍ഷം മാത്രവും. ഏറെ പ്രതീക്ഷയോടെ 1994 ല്‍ തുടങ്ങിയ ദാമ്പത്യ ജീവിതം 1996 ല്‍ അവസാനിച്ചു. ഇതിനിടെ, 1995 ല്‍ ആണ് ഇരുവര്‍ക്കും മകള്‍ പിറന്നു. തന്‍വീറുമായി ഉള്ള പ്രണയം അത്രക്ക് ഗംഭീരം ആയിരുന്നത് കൊണ്ട് തന്നെ വേര്‍പിരിഞ്ഞപ്പോള്‍ സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല ഐശ്വര്യക്ക്. അങ്ങനെ മയക്ക്മരുന്നില്‍ അഭയം തേടി.


ജീവിതം വീണ്ടും കരുപ്പിടിപ്പിക്കണമെന്ന തോന്നലുണ്ടായപ്പോള്‍ പുനരധിവാസ കേന്ദ്രത്തില്‍ അഭയം തേടി. തുടര്‍ന്ന് മകള്‍ക്കു വേണ്ടി ആയിരുന്നു ഐശ്വര്യയുടെ ജീവിതം. അങ്ങനെ, ഒരുകാലത്ത് വേണ്ടെന്നുവെച്ച കുടുംബ വീട്ടിലേക്ക്, അമ്മയുടെ അടുത്തേക്ക് തിരിച്ചു വരുക ആയിരുന്നു ഐശ്വര്യ. എന്നാല്‍ ജീവിതം തുടങ്ങിയപ്പോള്‍ ഉപേക്ഷിച്ച അഭിനയ ലോകം അതോടൊപ്പം വിവാഹം തകര്‍ന്നപ്പോള്‍ ഉണ്ടായ തെറ്റായ വഴികള്‍ ഒരു തിരിച്ചു വരവ് പ്രയാസമായി മാറി. ഏറെ പാടുപെട്ട് ലഹരിയുടെ പിടിയില്‍ നിന്നും മോചിതയായ ഐശ്വര്യ മുടങ്ങിയ പഠനം പൂര്‍ത്തീകരിക്കുകയും എന്‍ഐടിയില്‍ ജോലി സമ്പാദിക്കുകയും ചെയ്തു.


തുടര്‍ന്ന് നടിയും സുഹൃത്തുമായ രേവതിയുടെ സഹായത്തോടെ താരം ടെലിവിഷനിലൂടെ തിരിച്ചെത്തി. സുരേഷ് ചന്ദ്ര മേനോന്‍ നിര്‍മിക്കുന്ന ഒരു സീരിയലിലൂടെ ആയിരുന്നു ആ മടങ്ങി വരവ്.തമിഴ് സിനിമ ലോകം തഴഞ്ഞപ്പോള്‍ മലയാളികള്‍ അവരെ ഇരു കയ്യും നീട്ടി സ്വീകരിച്ചു. അങ്ങനെ സ്വയവരം , സത്യമേവ ജയതേ , തുടങ്ങി മോഹന്‍ലാലിന്റെ നായിക ആയി നരസിംഹം തുടങ്ങിയ ചിത്രങ്ങളുമായി രണ്ടാം വരവ് കൊഴുപ്പിച്ചു. പതിവുപോലെ ആദ്യ കാലങ്ങളില്‍ നായിക ആയിരുന്നു. എങ്കില്‍ കാലം മാറുന്നതിന് അനുസരിച്ചു സഹ നടിയായും അമ്മ വേഷത്തിലും താരം മാറി. ഇപ്പോള്‍ മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ പലപ്പോഴും വില്ലന്‍ കഥാപാത്രമായി എത്താറുണ്ട് ഐശ്വര്യ.

Advertisement

സിനിമ വാർത്തകൾ

ഓസ്കർ അക്കാദമി അം​ഗമാവാൻ സൂര്യ….

Published

on

ആരാധകരുടെ മനസ്സിൽ ഇടംനേടാൻ കഴിയുന്ന ചിത്രങ്ങളിലാണ് സൂര്യ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.30 വർഷത്തിന് ശേഷം ആദ്യമായി സൂര്യ ഒരു നെഗറ്റീവ് റോളിൽ അഭിനയിക്കുന്നു. ഈ സാഹചര്യത്തില് ലോകസിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രമെന്നു കരുതപ്പെടുന്ന ഓസ്‌കാർ പുരസ്‌കാരത്തിന് ജയ് ബീമിന്റെ ചിത്രങ്ങൾ നോമിനേറ്റ് ചെയ്യപ്പെട്ടു.എന്നാൽ ഇപ്പോൾ താരത്തെ ഓസ്‌കാറിനുള്ള ഫിലിം സെലക്ഷൻ കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തിരിക്കുകയാണ്.വാർഷിക ഓസ്‌കാറിൽ വിവിധ വിഭാഗങ്ങളിലായാണ് അവാർഡുകൾ വിതരണം ചെയ്യുന്നത്.

അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കുന്ന സിനിമകൾക്ക് ഓസ്‌കാർ കമ്മിറ്റി അംഗങ്ങൾ വോട്ട് ചെയ്യും. എന്നാൽ സിനിമയിൽ ഏറ്റവും കൂടുതൽ വോട്ട് നേടുന്ന വ്യക്തി, നടൻ, നടി, മറ്റ് പ്രമുഖർ എന്നിവർക്കാണ് അവാർഡ് നൽകുന്നത്. ഈ അംഗങ്ങളുടെ പേരുകളുടെ പട്ടിക വർഷം തോറും മാറ്റം വരുത്തും. ആ വിഭാഗത്തിലെ 397 ഓസ്‌കാർ അംഗങ്ങളുടെ പട്ടികയാണ് ഈ വർഷം ഔദ്യോഗികമായി പുറത്തുവിട്ടത്.അതിൽ നടൻ സൂര്യയും ബോളിവുഡ് നടി കാജലും ഉൾപ്പെടുന്നു. നേരത്തെ എആർ റഹ്മാൻ, ആമിർ ഖാൻ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ, വിദ്യാ ബാലൻ, പ്രിയങ്ക ചോപ്ര എന്നിവരെ ഓസ്‌കാർ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തിരുന്നു.ആദ്യമായിട്ടാണ് സൂര്യയ്ക്ക് ലഭിച്ച അംഗീകാരമാണ്.വാർത്ത അറിഞ്ഞ സൂര്യ ആരാധകർ ഏറെ സന്തോഷത്തിലാണ്.

 

 

Continue Reading

Latest News

Trending