തെന്നിന്ത്യയിലും, മലയാളത്തിലും നിരവധി ആരാധകരുള്ള നായികയാണ് ഐശ്വര്യലക്ഷമി. ഇപ്പോൾ തന്റെ മലയാള സിനിമയിലുള്ള കാഴ്ചപാടിനെ കുറിച്ചാണ് താരം തുറന്നു പറയുന്നു. മനോരമ ഓൺലൈൻ അഭിമുഖത്തിൽ ആണ് ഐശ്വര്യ ഈ കാര്യം വെളിപ്പെടുത്തിയത്. സിനിമയിൽ നായകന്മാർക്ക് ഒരു കാലയളവ് ഇല്ല എന്നാൽ സ്ത്രീകളുടെ അവസ്ഥ അങ്ങനെ അല്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന ചോദ്യത്തിന് ആണ് താരം ഇങ്ങനെ മറുപടി പറയുന്നത്.വിവാഹകഴിഞ്ഞ നായികമാരെ കാണാൻ തീയിട്ടറിൽ ആളുകൾഇല്ല എന്ന തെറ്റായ വിചാരം ആണ് സമൂഹത്തിലും, സിനിമകളിലും ഉള്ള ധാരണ.

അതുപോലെ പ്രായം ആകുംപോളുംചിലർ മാറി നിൽക്കുന്നു എന്ന് ഐശ്വര്യ ചൂണ്ടി കാണിക്കുന്നു. പ്രായം കൂടുതലായ സ്ത്രീകളെ കാണാൻ പ്രേക്ഷകർക്ക്‌ ഇഷ്ട്ടം അല്ല. ഈ മാറ്റി നിർത്തൽ സ്ത്രീകൾക്ക് മാത്രമേ കാണൂ. ഇ കാഴ്ച്ച പാട് സിനിമ ഇൻഡസ്ട്രിയിൽ നിന്നും തന്നെ മാറേണ്ടതാണ്. വര്ഷങ്ങള്ക്കു മുൻപ് മുപ്പതു വയുസുള്ളവരെ കാണാൻ തന്നെ പ്രയാസം ആയിരുന്നു. എന്നാൽ ഇപ്പോൾ അതിനൊരു മാറ്റം സംഭവിക്കുന്നുണ്ട്. കൂടാതെ സ്ത്രീ കൂടുതൽ ശക്തമാക്കിയുള്ള കഥാപാത്രങ്ങളും വരാറുണ്ട്.

ചെറിയ ബിസിനസ് ആണെങ്കിലും അതില്‍ ബിസിനസ് ഉണ്ടെന്ന് തിരിച്ചറിഞ്ഞാണ് അത്തരം സിനിമകള്‍ വരുന്നതെന്നാണ് ഐശ്വര്യ പറയുന്നത്. ഇത്തരം കഥകള്‍ കാണാന്‍ പ്രേക്ഷകരുണ്ടെന്നതിന്റെ തെളിവാണ് ഈ ബിസിനസുണ്ടെന്നു പറയുന്നതിന്റെ തര്‍ജ്ജമ. സ്ത്രീകേന്ദ്രീകൃത സിനിമയെന്നു പറയുമ്പോള്‍ പലരും ചിന്തിക്കുന്നത് അതൊരു സര്‍വൈവര്‍ ത്രില്ലര്‍ ആയിരിക്കുമെന്നാണ്. എന്നാൽ ഇപ്പോളത്തെ സിനിമകളിൽ നമ്മൾ കാണാൻ ആഗ്രഹിക്കുന്നത് കൂടുതൽ ഹാപ്പി ആയിട്ടുള്ള സിനിമകൾ ആണ്. അങ്ങനെഉള്ള സിനിമകൾ വന്നെങ്കിൽ പ്രേക്ഷകർ കൂടുതൽ ഉണ്ടാകുമെന്നു ഐശ്വര്യ പറയുന്നു.