സൂപ്പർ സ്റ്റാർ രജനികാന്തിനെതിരെയുള്ള സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് മകൾ ഐശ്വര്യ രജനികാന്ത് രംഗത്ത്.  തന്റെ പിതാവിനെ സംഘിയാക്കി ചിത്രീകരിക്കുന്ന പോസ്റ്റുകള്‍ കാണുമ്പോള്‍ ഒരുപാട് വിഷമം തോന്നുന്നു , ഐശ്വര്യയുടെ സംവിധാനത്തില്‍ എത്തുന്ന ‘ലാല്‍ സലാം’ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് ഐശ്വര്യ ഈ കാര്യം പറഞ്ഞത്.  അദ്ദേഹം ഒരു സംഘിയായിരുന്നെങ്കില്‍ ലാല്‍സലാം പോലൊരു സിനിമ ചെയ്യില്ലായിരുന്നു . അതുപോലെ താൻ  സോഷ്യല്‍ മീഡിയയില്‍ നിന്ന്   മാറി നില്‍ക്കാന്‍ ശ്രമിക്കുന്നളാണ് ,  എന്നാല്‍ തന്റെ  ടീമിലെ ചില ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നത് എന്ന് തന്നെ കാണിക്കാറുണ്ടു   ഈയിടെയായി ആളുകള്‍ ‘സംഘി’ എന്ന വാക്കാണ് പിതാവായ രജനീകാന്തിനെ  കുറിച്ച് പറയുന്നത്

അത്തരം പരാമർശങ്ങൾ തന്നെ   വല്ലാതെ വേദനിപ്പിക്കുന്നുവെന്നും ,എന്നാൽ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ഒരു സംഘിയല്ല. അദ്ദേഹം ഒരു സംഘിയാണെങ്കില്‍ ലാല്‍സലാം എന്ന സിനിമ ചെയ്യില്ല എന്നും ഐശ്വര്യ പറയുന്നു . കാരണം ഒരുപാട് മനുഷ്യത്വമുള്ള മനുഷ്യന്‍ മാത്രമേ ഈ സിനിമ ചെയ്യുകയുള്ളു എന്നാണ് ഐശ്വര്യ രജനീകാന്ത്  പറയുന്നത്.

എന്നാൽ അയോദ്ധ്യ പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്തതിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ്  രജനികാന്ത് അന്ന്പ റഞ്ഞത് . പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തതിനു ശേഷം തിരികെ ചെന്നൈയിലെത്തിയപ്പോഴായിരുന്നു രജനികാന്തിന്റെ ഈ  പ്രതികരണം. അയോധ്യയിലെ  രാം ലല്ലയെ  ആദ്യം ദര്‍ശിച്ച 150 പേരില്‍ ഒരാളായതില്‍ തനിക്ക്  സന്തോഷമുണ്ടെന്നും രജനികാന്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.  തന്റേത് വിശ്വാസമാണ് രാഷ്രീയമല്ല എന്നും നടൻ വെളിപ്പെടുത്തി