മലയാളത്തിലെ യുവനടിമാർക്കിടയിൽ ഏറെ ശ്രദ്ധ നേടിയ അഭിനേത്രിയാണ്  ഐശ്വര്യ ലക്ഷ്മി. മലയാളത്തിൻ്റെ ഭാഗ്യനായിക എന്നാണ്  താറാം അറിയപ്പെടുന്നത്. നിവിൻ പോളി ഫഹദ് ഫാസിൽ, ആസിഫ് അലി, കാളിദാസ് ജയറാം എന്നിവരുടെ നായിക വേഷങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു.  കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജ്ജും നിമിഷ സജയനും ഒന്നിച്ച നായാട്ട് എന്ന ചിത്രം തീയേറ്റര്‍ റിലീസിന് ശേഷം കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചത്. ഇപ്പോളിതാ ചിത്രം കണ്ടു അതിലെ കഥാപാത്രങ്ങളോട് പ്രണയത്തിലായെന്നു തരാം വെളുപ്പെടുത്തിയിരിക്കുകയാണ്. പോസ്റ്റ് ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച അഭിപ്രായങ്ങളാണ്  ചിത്രത്തെകുറിച്ച് സോഷ്യൽ മീഡിയയിലടക്കം വന്നുകൊണ്ടിരിക്കുന്നത്.  ചിത്രം നെറ്റ്ഫ്ലിക്സിൽ ഇന്ത്യയിലെ ഒന്നാം  സ്ഥാനത്ത് എത്തിയിട്ടുമുണ്ട്.AISHWARYA lekshmi Nayattu Review

ഐശ്വര്യയുടെ പോസ്റ്റ് ഇങ്ങനെ, ” ഇപ്പോഴിതാ  ‘നായാട്ട് ഇപ്പോള്‍ കണ്ട് കഴിഞ്ഞതേയുള്ളൂ, എന്ത് മനോഹരമായ സിനിമയാണിത്, ഈ മനോഹര സിനിമയൊരുക്കാനായി നടന്ന പരിശ്രമം, ചിന്തകൾ, ചർച്ചകൾ, വഴക്കുകൾ, സൃഷ്ടിപരമായ ഊർജ്ജം എന്നിവയുടെ ആഴം എന്ത് മാത്രമായിരിക്കും, യാഥാർ‍ഥ്യമാണിത്, ഏറെ മനോഹരം. എന്‍റെ ഹൃദയം തകർത്തുകളഞ്ഞു. കുഞ്ചാക്കോ ബോബന്‍റേയും നിമിഷയുടേയും ജോജു ജോര്‍ജ്ജിന്‍റേയും കഴിവ് അതിശയിപ്പിക്കുന്നു. മണിയനും പ്രവീണും സുനിതയുമായി ഞാൻ പ്രണയത്തിലായികഴിഞ്ഞു. കാണുന്നവരുമായി കഥാപാത്രങ്ങളെ ഇത്രയും കൂട്ടിയിണക്കുക അത്ര എളുപ്പമല്ല. നിങ്ങള്‍ മൂന്നുപേരും അതിൽ അഗ്രഗണ്യരാണ്. ഭയവും അസൂയയും എന്നിൽ തുല്യമായുണ്ട്. ഈ ചിത്രത്തിലെ ഓരോ അഭിനേതാക്കളും ഏറെ ബ്രില്യന്‍റാണ്, മാറ്റാനാവാത്തവരും. എന്ത് കാസ്റ്റിങ്ങാണ്, എന്ത് പ്രകടനമാണ്’.AISHWARYA Llekshmi love Nayattu ReviewAISHWARYA Llekshmi love Nayattu Review

‘ഷൈജു ഖാലിദ്, വിഷ്ണുവിജയ് ഓരോ നിമിഷയും ആശ്ചര്യപ്പെടുത്താൻ നിങ്ങള്‍ക്കെങ്ങനെയാണ് കഴിയുന്നത്. എങ്ങനെയാണത്, അക്ഷരാ‍ർഥത്തിൽ ഇതൊരു കവിതയാണ്. നിങ്ങളുടെ അരികിലുള്ള സ്വന്തം ചെറിയ കഥകൾ ചേ‍ർത്ത് ഞങ്ങളെ വേട്ടയാടുന്നു, വിവിധ വികാരങ്ങൾ എന്‍റെ തൊണ്ടക്കുഴിയിൽ തടഞ്ഞുനിൽക്കുന്നതുപോലെ, അതിനാലാണ് ഈ അര്‍ദ്ധരാത്രിയിൽ ഒരു കുന്നോളും ചിന്തകള്‍ ഞാനെഴുതുന്നത്, ആരും ഈ രത്നം നഷ്ടപ്പെടുത്തരുതെന്ന ആഗ്രഹത്തോടെയാണത്.  എന്നിൽ വികാരങ്ങളുടെ ഒരു പ്രവാഹം തന്നെയുണ്ട്. ഷാഹികബീർ, നിങ്ങൾ എങ്ങനെയാണ് വ്യക്തിപരമായ ചലനാത്മകതയും സിസ്റ്റത്തിലെ അന്യായങ്ങളും അതിന്‍റെ കൃത്രിമത്വങ്ങളും ഏറെ നന്നായി ചേര്‍ത്ത് എഴുതുന്നത്, ഞാൻ ജോസഫിനെ സ്നേഹിച്ചു, ഇപ്പോള്‍ നായാട്ടിനേയും. സിനിമ അവസാനിച്ചിട്ടും അവർക്ക് നീതി ലഭിക്കാൻ ഞാൻ ആഗ്രഹിച്ചുപോയി.    മാര്‍ട്ടിൻ പ്രക്കാട്ട്, നിങ്ങള്‍ ചെറുതായി ഷൈയാണെന്ന് എനിക്കറിയാം, നിങ്ങളുടെ വ‍ർക്കുകള്‍ പോലും വല്യ കാര്യമായി എടുക്കാത്തൊരാള്‍, കോപ്ലിമെന്‍റ്സ് സ്വീകരിക്കുന്നതിൽ വിമുഖതയുള്ളയാള്‍,  പക്ഷേ ഇപ്പോൾ ഒരു അപേക്ഷയുള്ളത് ഇപ്പോൾ അത് ചെയ്യരുത്, നിങ്ങളിലേക്ക്  വരുന്ന സ്നേഹത്തിൽ സന്തോഷിക്കൂ, കാരണം ഇതൊരു മാസ്റ്റർ പീസാണ്,  നിങ്ങൾ ഒരു മാന്ത്രികനും. ഹൃദയമിടിപ്പ് കൂട്ടുന്ന ത്രില്ലറാണിത്.”