ഐശ്വര്യയും ധനുഷും വേർപിരിഞ്ഞ വാർത്ത ഏറെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. മലയാളികൾ അല്ലെങ്കിലും മലയാളി പ്രേക്ഷകർക്ക് ഇരുവരും പ്രിയപ്പെട്ടത് തന്നെയാണ്. രജനീകാന്തിന്റെ മകൾ എന്ന രീതിയിൽ ഐശ്വര്യയെ ഏവർക്കും ഇഷ്ടവുമാണ്. എന്നാൽ എല്ലാ പരസ്പര ബഹുമാനത്തോടും കൂടിയാണ് ഇരുവരും പിരിയുന്ന വാർത്ത ആരാധകരെ അറിയിച്ചത്.

 

അതുകൊണ്ട് തന്നെ പിരിയുന്ന വാർത്ത ഏവർക്കും സങ്കടം തന്നെയായിരുന്നു. എന്നാൽ ഇപ്പോൾ ഇവർ കുടുംബവുമയി ഒന്നിച്ചു നിൽക്കുന്ന ഫോട്ടകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മക്കൾക്കും കുടുംബ സുഹൃത്തായ വിജയ് യേശുദാസിനും ഒപ്പം നിൽക്കുന്ന ഫോട്ടോയാണ് ചർച്ചയാകുന്നത്.

മകന്റെ സ്‌കൂളിലെ പരിപാടിയ്ക്ക് വേണ്ടിയാണ് ധനുഷും ഐശ്വര്യും വീണ്ടും ഒത്തുചേര്‍ന്നത്.. ധനുഷിന്റെ മൂത്ത മകന്‍ യാത്രയുടെ സ്‌കൂളിലെ പരിപാടിയ്ക്ക് വേണ്ടിയാണ് ഇവര്‍ ഒത്തുചേര്‍ന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇരുവരുടേയും മൂത്ത പുത്രനെ സ്‌കൂളിലെ സ്‌പോര്‍ട്‌സ് ടീമിന്റെ ക്യാപ്റ്റനായി തീരുമാനിച്ച ചടങ്ങായിരുന്നു ഇത്. ഇതിനു വേണ്ടയാണ് ഇവർ ഒത്തു ചേർന്നത്. പിരിയുമ്പോഴും മക്കൾക്ക് വേണ്ടി ഞങ്ങൾ ഒന്നിക്കുമെന്ന് ഇരുവരും പറഞ്ഞിരുന്നു.